Top

ഐ.പി.എല്‍. പുനരാരംഭിക്കുക സെപ്റ്റംബര്‍ 17-നും 19-നുമിടയില്‍; കാര്യമായി അഴിച്ചുപണിഞ്ഞ ഫിക്‌സ്ചര്‍ ഈ മാസം അവസാനം

കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നിര്‍ത്തിവച്ച ഐ.പി.എല്‍. സെപ്റ്റംബര്‍ 17-നും 19-നുമിടയില്‍ യു.എ.ഇയില്‍ പുനരാരംഭിക്കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു. സീസണില്‍ ശേഷിക്കുന്ന 31 മത്സരങ്ങള്‍ 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിടുന്നത്. ഇതോടെ ഫിക്‌സ്ചറില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകും. ഒരൊറ്റ വേദിയില്‍ മാത്രം മത്സരം നടത്താനും ആലോചിക്കുന്നതിനാല്‍ രണ്ടു മത്സരങ്ങള്‍ വീതമുള്ള ദിനങ്ങളുടെ എണ്ണം കൂടും. കോവിഡ് മൂലം നിര്‍ത്തിവയ്ക്കുന്നതിനു മുമ്പുള്ള ഫിക്‌സചര്‍ അനുസരിച്ചാണെങ്കില്‍ ആറു ദിവസം മാത്രമായിരുന്നു രണ്ടു വീതം മത്സരങ്ങള്‍ നടത്തേണ്ടി വരിക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എട്ടു […]

5 Jun 2021 3:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.പി.എല്‍. പുനരാരംഭിക്കുക സെപ്റ്റംബര്‍ 17-നും 19-നുമിടയില്‍; കാര്യമായി അഴിച്ചുപണിഞ്ഞ ഫിക്‌സ്ചര്‍ ഈ മാസം അവസാനം
X

കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നിര്‍ത്തിവച്ച ഐ.പി.എല്‍. സെപ്റ്റംബര്‍ 17-നും 19-നുമിടയില്‍ യു.എ.ഇയില്‍ പുനരാരംഭിക്കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു. സീസണില്‍ ശേഷിക്കുന്ന 31 മത്സരങ്ങള്‍ 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിടുന്നത്.

ഇതോടെ ഫിക്‌സ്ചറില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകും. ഒരൊറ്റ വേദിയില്‍ മാത്രം മത്സരം നടത്താനും ആലോചിക്കുന്നതിനാല്‍ രണ്ടു മത്സരങ്ങള്‍ വീതമുള്ള ദിനങ്ങളുടെ എണ്ണം കൂടും.

കോവിഡ് മൂലം നിര്‍ത്തിവയ്ക്കുന്നതിനു മുമ്പുള്ള ഫിക്‌സചര്‍ അനുസരിച്ചാണെങ്കില്‍ ആറു ദിവസം മാത്രമായിരുന്നു രണ്ടു വീതം മത്സരങ്ങള്‍ നടത്തേണ്ടി വരിക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എട്ടു ദിവസം രണ്ടു വീതം മത്സരങ്ങള്‍ നടത്തും. അന്തിമ ഫിക്‌സ്ചര്‍ ഈ മാസം അവസാനം പ്രഖ്യാപിക്കും.

യു.എ.ഇ. ആതിഥ്യം വഹിച്ച കഴിഞ്ഞ സീസണില്‍ രണ്ടു വീതം മത്സരങ്ങള്‍ നടന്നപ്പോഴുള്ള സമയക്രമം തന്നെയായിരിക്കും ബി.സി.സി.ഐ. തീരുമാനിക്കുക. ഇതുപ്രകാരം ആദ്യ മത്സരം വൈകിട്ട് 3:30-നും രണ്ടാം മത്സരം രാത്രി 7:30-നുമായിരിക്കും ആരംഭിക്കുക.

കഴിഞ്ഞ തവണ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മൂന്നു വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍ നടന്നത്. എന്നാല്‍ ഇത്തവണ ലിഗില്‍ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും നോക്കൗട്ടും ഫൈനലും എല്ലാം ഒറ്റവേദിയില്‍ നടത്താനാണ് തീരുമാനം.

യാത്രകള്‍ മൂലം രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ദുബായ് ആണ് നിലവില്‍ പ്രഥമ പരിഗണനയിലുള്ളത്. ടീമുകള്‍ക്ക് ബയോ സെക്യൂര്‍ ബബിള്‍ ഒരുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ദുബായ് പരിഗണിക്കുന്നത്.

ബയോ സെക്യുവര്‍ ബബിളില്‍ നടന്ന ഐ.പി.എല്ലിനിടെ ബബിള്‍ ഭേദിച്ച് കോവിഡ് ടീം ക്യാമ്പുകളില്‍ പടര്‍ന്നതോടെ കഴിഞ്ഞ മേയ് നാലിനാണ് ഐ.പി.എല്‍. നിര്‍ത്തിവച്ചത്. സീസണ്‍ ഉപേക്ഷിച്ചാല്‍ വന്‍ നഷ്ടം നേരിടേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഈ വര്‍ഷം തന്നെ മറ്റൊരു രാജ്യത്തു വച്ച് സീസണ്‍ പുനരാരംഭിക്കാന്‍ ബി.സി.സി.ഐ. നിര്‍ബന്ധിതരായത്.

Next Story

Popular Stories