Top

ദീപ് സിദ്ദുവിനെ പിടികൂടാതെ ഡല്‍ഹി പൊലീസ്; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടു; കണ്ണില്‍ പൊടിയിടലെന്ന് വിമര്‍ശനം

കാര്‍ഷിക നിയമത്തിനെതിരെ നടന്ന ട്രാകടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ഒരുലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. സിദ്ദുവിനെ കൂടാതെ കേസില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരൂടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും 1 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ പങ്കാളികളായ ജഗ്ബീര്‍സിംഗ്, ഭൂട്ട സിംഗ്, സുഖ്‌ദേവ് സിംഗ്, ഇഖ്ബാല്‍ സിംഗ് തുടങ്ങിയവരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 […]

3 Feb 2021 1:12 AM GMT

ദീപ് സിദ്ദുവിനെ പിടികൂടാതെ ഡല്‍ഹി പൊലീസ്; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടു; കണ്ണില്‍ പൊടിയിടലെന്ന് വിമര്‍ശനം
X

കാര്‍ഷിക നിയമത്തിനെതിരെ നടന്ന ട്രാകടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ഒരുലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

സിദ്ദുവിനെ കൂടാതെ കേസില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരൂടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും 1 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ പങ്കാളികളായ ജഗ്ബീര്‍സിംഗ്, ഭൂട്ട സിംഗ്, സുഖ്‌ദേവ് സിംഗ്, ഇഖ്ബാല്‍ സിംഗ് തുടങ്ങിയവരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ വീതവും നല്‍കും.

ദീപ് സിദ്ദുവാണ് പതാക കെട്ടിയതെന്ന ആരോപണത്തിന് പിന്നാലെ ഇയാള്‍ ചെങ്കോട്ടയിലെ സമരത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധമുള്ള സംഘടനയുടെ പ്രതിനിധിയാണ് ദീപ് സിദ്ദു. ഈ പശ്ചാത്തലം ചൂണ്ടികാട്ടി സിദ്ദുവിനെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കലിന് പിന്നാലെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സമരവുമായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു.

അതേസമയം സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഡല്‍ഹി പൊലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. സിദ്ധുവിന്റെ ബിജെപി പശ്ചാത്തലം പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷണത്തെ വഴിതിരിച്ച് വിടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണെന്നാണ് ഉയരുന്ന ആരോപണം.

പതാക ഉയര്‍ത്തിയ സംഭവത്തില്‍ സിദ്ദുവിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച പഞ്ചാബി നടിയ്ക്കുനേരെ കഴിഞ്ഞ ദിവസം അജ്ഞാതന്റെ വധഭീഷണി ഉയര്‍ന്നിരുന്നു. പഞ്ചാബി നടിയും മോഡലും ആക്റ്റിവിസ്റ്റുമായ സോണിയ മന്നിനെയാണ് അജ്ഞാതന്‍ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ചെങ്കോട്ടയ്ക്ക് സമീപം നടന്ന അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിദ്ദുവാണെന്നും നടന്‍ ബിജെപി അനുഭാവിയാണെന്നുമായിരുന്നു സോണിയ മന്നിന്റെ വിമര്‍ശനം.

Next Story

Popular Stories