Top

ലോക്ക്ഡൗണ്‍ ആവശ്യമോ, അനാവശ്യമോ?; കേരളത്തിന്റെ മനസിങ്ങനെ

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ ഒമ്പത് മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം എന്നാണ് കേരളത്തിലെ ഒരു ശതമാനത്തിന്റെ അഭിപ്രായമെന്ന് സര്‍വ്വേ. ഏകദേശം 31 ശതമാനം ആളുകള്‍ അണ്‍ലോക്കിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വ്വേ പ്രകാരം 23 ശതമാനം പറയുന്നത് ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് രാത്രി നിയന്ത്രണവും വാരാന്ത്യ നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നും എട്ട് ശതമാനത്തിന്റെ ആവശ്യം നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്നുമാണ്. അതേസമയം സംസ്ഥാനത്തെ 30 ശതമാനം രണ്ടാഴ്ച്ച ലോക്ക്ഡൗണ്‍ നീട്ടണമെന്നും 31 […]

7 Jun 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്ക്ഡൗണ്‍ ആവശ്യമോ, അനാവശ്യമോ?; കേരളത്തിന്റെ മനസിങ്ങനെ
X

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ ഒമ്പത് മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം എന്നാണ് കേരളത്തിലെ ഒരു ശതമാനത്തിന്റെ അഭിപ്രായമെന്ന് സര്‍വ്വേ. ഏകദേശം 31 ശതമാനം ആളുകള്‍ അണ്‍ലോക്കിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍വ്വേ പ്രകാരം 23 ശതമാനം പറയുന്നത് ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് രാത്രി നിയന്ത്രണവും വാരാന്ത്യ നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നും എട്ട് ശതമാനത്തിന്റെ ആവശ്യം നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്നുമാണ്. അതേസമയം സംസ്ഥാനത്തെ 30 ശതമാനം രണ്ടാഴ്ച്ച ലോക്ക്ഡൗണ്‍ നീട്ടണമെന്നും 31 ശതമാനം നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി നീട്ടിയാല്‍ മതിയെന്നും അഭിപ്രായപ്പെട്ടു. ഒരു അഭിപ്രായം പറയാത്ത 8 ശതമാനവുമാണ് ഉള്ളത്.

സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു.

ALSO READ: സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചു, മുഴുവന്‍ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

വാഹനഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രം ജൂണ്‍ 11ന് തുറക്കാവുന്നതാണ്. മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല. ഹൈക്കോടതി നര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥര്‍മാരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. വയോജനങ്ങളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും.

ഇതിനിടെ സംസ്ഥാനത്ത് ഇന്ന് 9,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനമാണ്. 221 മരണമാണ് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ALSO READ: ‘ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒന്നിപ്പിക്കാന്‍ പിണറായിയുടെ കത്ത്, സുപ്രീംകോടതിയുടെ വിമര്‍ശനം’; കേന്ദ്രം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നില്‍

Next Story