Top

കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് സൗദി; ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് വൃദ്ധര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും

സൗദിയില്‍ പൊതുജനങ്ങള്‍ക്കായുള്ള കൊവിഡ് രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച്ച ആരംഭിച്ചു.

15 Dec 2020 7:23 AM GMT

കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് സൗദി; ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് വൃദ്ധര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
X

സൗദിയില്‍ പൊതുജനങ്ങള്‍ക്കായുള്ള കൊവിഡ് രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച്ച ആരംഭിച്ചു. ‘സിഹ്വത്തി’ എന്ന ആപ്ലിക്കേഷന്‍ വഴിയണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

ഫൈസര്‍ ബയേണ്‍ടെക്ക് കൊവിഡ് വാക്‌സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയതിന് ശേഷമായിരുന്നു സൗദിയുടെ പ്രഖ്യാപനം. മൂന്ന് ഘട്ടങ്ങളായാണ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. http://onelink.to/yjc3nj എന്ന ലിങ്കില്‍ കയറിയ ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികളും വിദേശികളുമായവര്‍ക്കും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, മറ്റെതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ആദ്യ ഘട്ടതില്‍ വക്‌സിന്‍ നല്‍കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന അടുത്ത ഘട്ടമാണ് വാക്‌സിനേഷന്‍ എന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ എടുക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് സൗദി നേരത്തെ പറഞ്ഞിരുന്നു.

Next Story