Top

പ്രചരണത്തിനായി കേന്ദ്രത്തില്‍ നിന്നെത്തിയ കോടികള്‍ എവിടെ? കെ. സുരേന്ദ്രനെ പുറത്താക്കാന്‍ ബിജെപിയില്‍ ചരടുവലി ശക്തം

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ബിജെപി ഇതുവരെ മുക്തമായിട്ടില്ല. കോടികള്‍ പ്രചരണത്തിനായി കേന്ദ്ര നേതൃത്വം എത്തിച്ചിട്ടും, സിറ്റിംഗ് സീറ്റുപോലും നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി സമീപകാലത്ത് ബിജെപി ഉണ്ടായ പടലപിണക്കം മുതല്‍ നേതൃത്വം പരിഹരിക്കേണ്ട പ്രശ്‌നങ്ങളില്‍ കൃത്യമായ സമവായങ്ങളുണ്ടാക്കാന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അണികളിലും നേതാക്കളിലും അമര്‍ഷം രൂക്ഷമാവുകയാണ്. കുറ്റക്കാരന്‍ സുരേന്ദ്രനായി മാറാന്‍ ഏറെ ദൂരമില്ലെന്ന് ചുരുക്കം. കേന്ദ്രത്തില്‍ നിന്ന് കോടികള്‍ കേരളത്തിലേക്ക് ഒഴുകിയതായി […]

4 May 2021 5:23 AM GMT

പ്രചരണത്തിനായി കേന്ദ്രത്തില്‍ നിന്നെത്തിയ  കോടികള്‍ എവിടെ? കെ. സുരേന്ദ്രനെ പുറത്താക്കാന്‍ ബിജെപിയില്‍ ചരടുവലി ശക്തം
X

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ബിജെപി ഇതുവരെ മുക്തമായിട്ടില്ല. കോടികള്‍ പ്രചരണത്തിനായി കേന്ദ്ര നേതൃത്വം എത്തിച്ചിട്ടും, സിറ്റിംഗ് സീറ്റുപോലും നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി സമീപകാലത്ത് ബിജെപി ഉണ്ടായ പടലപിണക്കം മുതല്‍ നേതൃത്വം പരിഹരിക്കേണ്ട പ്രശ്‌നങ്ങളില്‍ കൃത്യമായ സമവായങ്ങളുണ്ടാക്കാന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അണികളിലും നേതാക്കളിലും അമര്‍ഷം രൂക്ഷമാവുകയാണ്. കുറ്റക്കാരന്‍ സുരേന്ദ്രനായി മാറാന്‍ ഏറെ ദൂരമില്ലെന്ന് ചുരുക്കം.

കേന്ദ്രത്തില്‍ നിന്ന് കോടികള്‍ കേരളത്തിലേക്ക് ഒഴുകിയതായി സിപിഐഎം ഉള്‍പ്പെടെ എതിര്‍ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ കെ. സുരേന്ദ്രന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഹവാല പണം തട്ടിയെടുത്തത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പണമിടപാടുമായി ബന്ധപ്പെട്ട നേതാക്കള്‍ തമ്മില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇക്കാര്യങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ പണമിടപാട് സംബന്ധിച്ച ചില ഉള്‍പോര് ബിജെപിയില്‍ ശക്തമാണെന്ന് മനസിലാക്കാം.

നിരവധി ശക്തരായ സംസ്ഥാന നേതാക്കള്‍ ഉണ്ടായിട്ടും രണ്ട് മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചതും പ്രചരണങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാക്കി. കെ. സുരേന്ദ്രനെതിരെ വി. മുരളീധര പക്ഷം ചില ആക്ഷേപങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് ധൂര്‍ത്തടിച്ചതായി പരസ്യ ആക്ഷേപങ്ങളുയര്‍ന്നാല്‍ കെ. സുരേന്ദ്രന് തലവേദനയാകും. വോട്ടു ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം കെ. സുരേന്ദ്രനെതിരെ മാറ്റി നിര്‍ത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ശോഭാ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ തോല്‍വിയാണ് പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണം. ഷൊര്‍ണൂരില്‍ സന്ദീപ് വാര്യര്‍ക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതും ആശ്വാസമാണ്.

അതേസമയം തോല്‍വിയുടെ പൂര്‍ണ ഉത്തരവാദി താനാണെന്ന് കെ. സുരേന്ദ്രന്‍ സമ്മതിച്ചിട്ടുണ്ട്. സുരേന്ദ്രന്റ വാക്കുകള്‍: ”രണ്ടിടത്തും മത്സരിക്കേണ്ടെന്നായിരുന്നു വ്യക്തിപരമായ എന്റെ ആഗ്രഹം, അത് ഞാന്‍ തുറന്നു പറഞ്ഞതാണ്. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചത് കൊണ്ട് സംസ്ഥാനത്തെ ആകെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കരുതുന്നില്ല. ചിലപ്പോള്‍ രണ്ടിടത്ത് മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്ന് വിലയിരുത്തുന്നവരുണ്ട്. ഇങ്ങനെ കരുതുന്നവരോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ല.”

”കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബിജെപിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തില്‍ നടപടികള്‍ സ്വീകരിക്കും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ട്ടി തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.”സുരേന്ദ്രന്‍

Next Story