Top

‘ഗാന്ധിയെ കൊന്നത് തീവ്രഹിന്ദു സമീപനം, ആര്‍എസ്എസ് ലഡു വിതരണം ചെയ്തു’; അവതാരകന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായി സദാനന്ദന്‍ മാസ്റ്റര്‍; വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ഭീഷണി

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദു സമീപനമാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നതെന്ന റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ എംവി നികേഷ് കുമാറിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതമായി ബിജെപി പ്രതിനിധി സദാനന്ദന്‍ മാസ്റ്റര്‍. താങ്കളുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റുാകരന്‍ ചരിത്രത്തെ തിരിച്ച് നിര്‍ത്തുകയാണെന്നും സംഭവത്തില്‍ വക്കീല്‍ നോട്ടീസ് അയക്കുമെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ‘ആ കാലഘട്ടത്തില്‍ ഗാന്ധിജിയെ കൊല്ലുന്ന തീവ്രഹിന്ദുത്വ ആശയത്തിന് പാലും പഴവും കൊടുത്ത് വളര്‍ത്തിയത് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസിന് ഗാന്ധി വധത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ല. ആര്‍എസ്എസ് ഗാന്ധി വധത്തിന് ശേഷം ലഡു […]

8 Jun 2021 12:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഗാന്ധിയെ കൊന്നത് തീവ്രഹിന്ദു സമീപനം, ആര്‍എസ്എസ് ലഡു വിതരണം ചെയ്തു’; അവതാരകന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായി സദാനന്ദന്‍ മാസ്റ്റര്‍; വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ഭീഷണി
X

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദു സമീപനമാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നതെന്ന റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ എംവി നികേഷ് കുമാറിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതമായി ബിജെപി പ്രതിനിധി സദാനന്ദന്‍ മാസ്റ്റര്‍. താങ്കളുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റുാകരന്‍ ചരിത്രത്തെ തിരിച്ച് നിര്‍ത്തുകയാണെന്നും സംഭവത്തില്‍ വക്കീല്‍ നോട്ടീസ് അയക്കുമെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

‘ആ കാലഘട്ടത്തില്‍ ഗാന്ധിജിയെ കൊല്ലുന്ന തീവ്രഹിന്ദുത്വ ആശയത്തിന് പാലും പഴവും കൊടുത്ത് വളര്‍ത്തിയത് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസിന് ഗാന്ധി വധത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ല. ആര്‍എസ്എസ് ഗാന്ധി വധത്തിന് ശേഷം ലഡു വിതരണം ചെയ്ത സംഘടനയാണ്. നിങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തികൊണ്ടുവരുന്ന സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ ബാന്‍ ചെയ്തത് നിങ്ങള്‍ക്കറിയില്ലായെന്നുണ്ടോ. പിന്നീട് നിരോധനം നീക്കിയത് എട്ട് നിബന്ധനകളോടെയാണ്. അത് അംഗീകരിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ജിവിച്ച് കൊള്ളാം എന്ന് നിങ്ങള്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് നിരോധനം നീക്കിയത്. ആര്‍എസ്എസ് തീവ്രഹിന്ദുത്വ വികാരം ഇളകി വിടുന്ന സംഘടനയായി ഇന്ത്യയില്‍ പറ്റില്ലായെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ്.നിങ്ങളുയര്‍ത്തിപ്പിടിച്ച തീവ്ര ഹിന്ദു സമീപനമാണ് മഹാത്മാഗാന്ധിയെ കൊന്നതെന്ന് ഞാന്‍ എവിടെയും പറയും. ഏത് കോടതിയിലും പറയും. രാഹുല്‍ ഗാന്ധിക്കെതിരെ പോയി കോടതിയില്‍ കേസുകൊടുത്തല്ലോ. ഞാന്‍ ഈ പറഞ്ഞതിനെതിരെ പോയി കേസുകൊടുക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്.’ എംവി നികേഷ് കുമാര്‍ പറഞ്ഞു.

പണവുമായി ഹോട്ടലിലെത്താന്‍ സെക്രട്ടറിയോട് പറയുന്ന ഫോണ്‍രേഖകളും പുറത്ത്; സുരേന്ദ്രനെ കുടുക്കുന്ന കൂടുതല്‍ തെളിവുനല്‍കി പ്രസീത

എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് അവതാരകന്‍ പറയുന്നതെല്ലാം ശുദ്ധ നുണയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന വിഢിത്തമാണ് വിളമ്പുന്നതെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

‘നിങ്ങള്‍ പറയുന്നത് ശുദ്ധ നുണയാണ് നിങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. മാര്‍ക്കിസ്റ്റുകാരന്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഞാന്‍ നാളെ തന്നെ വക്കീല്‍ നോട്ടീസ് അടിക്കും. നിങ്ങള്‍ക്ക് ഒരിക്കലും അത് പറയാന്‍ കഴിയില്ല.’ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Next Story