Top

Reporter Impact: കിറ്റെക്‌സ് തൊഴിലാളി ലയങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ റെയിഡ്

കിറ്റെക്‌സ് കമ്പനി കോംമ്പൗണ്ടിലെ തൊഴിലാളി ലയങ്ങളിലെ ശോചനീയാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. 9.15 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുന്നത്. ഏകദേശം 1 മണി വരെ പരിശോധന തുടര്‍ന്നുവെന്നാണ് വിവരം. കിറ്റെക്‌സ് തൊഴിലാളി ലയങ്ങളില്‍ അറ്റകുറ്റപ്പണി തുടങ്ങി; നടപടി ലയങ്ങളിലെ നടുക്കുന്ന കാഴ്ച്ചകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടതിന് പിന്നാലെ ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന നടത്തിയതെന്നും തൊഴിലാളികള്‍ക്ക് […]

8 Jun 2021 2:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

Reporter Impact: കിറ്റെക്‌സ് തൊഴിലാളി ലയങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ റെയിഡ്
X

കിറ്റെക്‌സ് കമ്പനി കോംമ്പൗണ്ടിലെ തൊഴിലാളി ലയങ്ങളിലെ ശോചനീയാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. 9.15 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുന്നത്. ഏകദേശം 1 മണി വരെ പരിശോധന തുടര്‍ന്നുവെന്നാണ് വിവരം.

കിറ്റെക്‌സ് തൊഴിലാളി ലയങ്ങളില്‍ അറ്റകുറ്റപ്പണി തുടങ്ങി; നടപടി ലയങ്ങളിലെ നടുക്കുന്ന കാഴ്ച്ചകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടതിന് പിന്നാലെ

ലേബര്‍ ഓഫീസര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന നടത്തിയതെന്നും തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് കരുതുന്നതെന്നും പ്രദേശവാസി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

കിറ്റെക്‌സ് തൊഴിലാളികളെ പാര്‍പ്പിക്കുന്നത് പന്നിഫാമിന് സമാനമായ ക്യാമ്പില്‍; ‘മൈക്രോഷെല്‍റ്ററു’കളുടെ ചിത്രങ്ങള്‍ പുറത്ത്

കിറ്റെ്ക്‌സ് ഗ്രൂപ്പിലെ തൊഴിലാളി ലയങ്ങളിലെ മനുഷ്യത്വരഹിത, തൊഴിലാളിവിരുദ്ധ സമീപനത്തെ കുറിച്ച് ജൂണ്‍ 5 നായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയത്. ഇത് വലിയ ചര്‍ച്ചയായതോടെ കമ്പനി തകൃതിയായി അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ധൃതിപിടിച്ച് ലയങ്ങളുടെ പുറത്ത് പെയിന്റ് അടിക്കാനും വെള്ളത്തിന്റെ പൈപ്പ് ലൈനുകള്‍ക്ക് ചുറ്റുമായി അണുവിമുക്തമാക്കാനും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളെല്ലാം തൊഴിലാളികളെക്കൊണ്ട് തന്നെ വൃത്തിയാക്കാനും മെറ്റല്‍ ഇറക്കിച്ച് നികത്താനുള്ള പ്രവര്‍ത്തനങ്ങളും വാര്‍ത്തയ്ക്ക് പിന്നാലെ ലയങ്ങളില്‍ നടത്തിയെന്നാണ് വിവരം.

Next Story