ദൈനിക് ഭാസ്കറിന്റെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്; കൊവിഡ് റിപ്പോര്‍ട്ടിംഗിന് കേന്ദ്രത്തിന്റെ പ്രതികാരനടപടിയെന്ന് ആക്ഷേപം
രണ്ടാം കൊവിഡ് തരംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച പാളിച്ചകളെ തുറന്നുകാണിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നല്കിയ മാധ്യമസ്ഥാപനം ദൈനിക് ഭാസ്ക്കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്ക്കറിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ള ഓഫീസുകളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പത്രമാധ്യമ സ്ഥാപനമാണ് ദൈനിക് ഭാസ്ക്കര്‍. രണ്ടാംകൊവിഡ് തരംഗം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ പത്രസ്ഥാപനം കൂടിയാണ് ദൈനിക് ഭാസ്ക്കര്‍. കൊവിഡ് വ്യാപനം […]
21 July 2021 11:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ടാം കൊവിഡ് തരംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച പാളിച്ചകളെ തുറന്നുകാണിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നല്കിയ മാധ്യമസ്ഥാപനം ദൈനിക് ഭാസ്ക്കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്ക്കറിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ള ഓഫീസുകളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പത്രമാധ്യമ സ്ഥാപനമാണ് ദൈനിക് ഭാസ്ക്കര്‍.
രണ്ടാംകൊവിഡ് തരംഗം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ പത്രസ്ഥാപനം കൂടിയാണ് ദൈനിക് ഭാസ്ക്കര്‍. കൊവിഡ് വ്യാപനം രാജ്യത്ത് എത്രത്തോളം ഭീതിദമാണെന്ന് വ്യക്തമാക്കുന്ന പല റിപ്പോര്‍ട്ടുകളും ദൈനിക് ഭാസ്ക്കറിന്റേതായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പല അവകാശവാദങ്ങളും തള്ളക്കളയുന്നതായിരുന്നു ദൈനിക്കില് വന്ന പല കൊവിഡ് റിപ്പോര്‍ട്ടുകളും.
കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി നിലപാടെടുത്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന ആരോപണം ഉയരുന്നുണ്ട്.
- TAGS:
- Covid 19