Top

കൊവിഡില്‍ വീണേക്കും; കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനുള്ളിലും ആശങ്ക

രാജ്യത്തെ കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ ആര്‍എസ്എസിനുള്ളില്‍ അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരുന്ന ഏഴ് വര്‍ഷക്കാലയളവിനിടയില്‍ കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തിലും അടുത്തിടെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിലും ആര്‍എസ്എസ് ഇത്രയധികം ആശങ്ക രേഖപ്പെടുത്തത് ആദ്യമാണെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി പാര്‍ട്ടിക്കുള്ളിലും സമാന ആശങ്ക ഉണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജനവിഭാഗങ്ങളെയൊക്കെ കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്. മധ്യവര്‍ഗമാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. ഗ്രാമങ്ങളിലേക്കും കൊവിഡ് വ്യാപനം നടക്കുകയാണെന്നും ആര്‍എസ്എസും […]

10 May 2021 4:09 AM GMT

കൊവിഡില്‍ വീണേക്കും; കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനുള്ളിലും ആശങ്ക
X

രാജ്യത്തെ കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ ആര്‍എസ്എസിനുള്ളില്‍ അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരുന്ന ഏഴ് വര്‍ഷക്കാലയളവിനിടയില്‍ കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തിലും അടുത്തിടെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിലും ആര്‍എസ്എസ് ഇത്രയധികം ആശങ്ക രേഖപ്പെടുത്തത് ആദ്യമാണെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി പാര്‍ട്ടിക്കുള്ളിലും സമാന ആശങ്ക ഉണ്ട്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജനവിഭാഗങ്ങളെയൊക്കെ കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്. മധ്യവര്‍ഗമാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. ഗ്രാമങ്ങളിലേക്കും കൊവിഡ് വ്യാപനം നടക്കുകയാണെന്നും ആര്‍എസ്എസും ബിജെപിയും ആശങ്കപ്പെടുന്നുണ്ട്. ഒപ്പം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖലയുടെ അപര്യാപ്തതയും സര്‍ക്കാരിന്റെ വീഴ്ചകളും ചര്‍ച്ചയായി.

‘ നിങ്ങള്‍ക്ക് ആരെയെങ്കിലും നഷ്ടപ്പെട്ടാല്‍ അതിന്റെ ദുഖവും കോപവും ഒരുപാട് കാലത്തേക്ക് നീണ്ടു നില്‍ക്കുന്നു. അതേത് തരത്തിലും പ്രകടിപ്പിക്കാം,’ പേരു വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന നേതാവ് എന്‍ഡിഡിവിയോട് പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ടെങ്കിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ കൊവിഡ് വിഷയം പ്രതിഫലിക്കുെമന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആശങ്ക.

ഭരണത്തോട് ജനങ്ങളിലുണ്ടായ അതൃപ്തി ഇല്ലാതാക്കാന്‍ ചില മന്ത്രിമാര്‍ക്ക് പകരം ഇനി പുതിയ മുഖങ്ങളെ അവതരിപ്പിക്കേണ്ടി വരുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയില്‍ പശ്ചിമ ബംഗാളില്‍ മോദി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും ബിജെപിയിലെയും ആര്‍എസ്എസിലെയും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു.

ഔദ്യോഗിക തലത്തിനുള്ളിലെ ആശയ വിനമയത്തിന്റെ അപര്യാപ്തതയും നേതാക്കളില്‍ അതൃപ്തിയുണ്ടാക്കുന്നുണ്ട്. ‘മുഖ്യ ശാസ്ത്ര ഉപദേഷ്ഠാവ് കെ വിജയരാഘവന്‍ മൂന്നാം തരംഗത്തെപറ്റി മുന്നറിയിപ്പ് നല്‍കി. പക്ഷെ അദ്ദേഹമൊരിക്കലും രണ്ടാം തരംഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല,’ പേരു വെളിപ്പെടുത്താത്ത ഒരു നേതാവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യ വിതരണം പോലുള്ള ബിജെപിയുടെ സഹായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സംവിധാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. ആവശ്യത്തിനു സമയമുണ്ടായിരുന്നപ്പോള്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാമായിരുന്നെന്നും അഭിപ്രായമുണ്ട്.

Next Story