വിവാഹത്തിന് കമ്മല്‍ സമ്മാനിച്ച് സൗദി രാജകുമാരന്‍; നഷ്ടപ്പെട്ടത് മേഗന്റെ മനസ്സമാധാനം
ബ്രിട്ടീഷ് രാജകുടുംബവുമായി ഹാരി രാജകുമാരനും ഭാര്യയും മുന്‍ നടിയുമായ മേഗന്‍ മര്‍ക്കിലിനുമുണ്ടായ അകല്‍ച്ച സംബന്ധിച്ച് ഇരുവരുടെയും അഭിമുഖം പുറത്തു വന്നതിനു നിരവധി വിവാദങ്ങളാണ് പുറത്തു വരുന്നത്. മേഗന്‍ മര്‍ക്കിലിനെക്കുറിച്ച് ബ്രിട്ടീഷ് പത്രമായ ടൈംസ് പുറത്തു വിട്ട വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് സമ്മാനമായി നല്‍കിയ കമ്മലുകളാണ് വിവാദമായിരിക്കുന്നത്. 2018 ലെ ഈ വിവാഹ സമ്മാനം വിവാഹത്തിനു ശേഷം നടന്ന ഒരു സല്‍ക്കാര ചടങ്ങില്‍ മേഗന്‍ ധരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ […]

ബ്രിട്ടീഷ് രാജകുടുംബവുമായി ഹാരി രാജകുമാരനും ഭാര്യയും മുന്‍ നടിയുമായ മേഗന്‍ മര്‍ക്കിലിനുമുണ്ടായ അകല്‍ച്ച സംബന്ധിച്ച് ഇരുവരുടെയും അഭിമുഖം പുറത്തു വന്നതിനു നിരവധി വിവാദങ്ങളാണ് പുറത്തു വരുന്നത്. മേഗന്‍ മര്‍ക്കിലിനെക്കുറിച്ച് ബ്രിട്ടീഷ് പത്രമായ ടൈംസ് പുറത്തു വിട്ട വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിന് സമ്മാനമായി നല്‍കിയ കമ്മലുകളാണ് വിവാദമായിരിക്കുന്നത്. 2018 ലെ ഈ വിവാഹ സമ്മാനം വിവാഹത്തിനു ശേഷം നടന്ന ഒരു സല്‍ക്കാര ചടങ്ങില്‍ മേഗന്‍ ധരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തെത്തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരവെയാണ് മേഗന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ കമ്മലുകള്‍ ധരിച്ചത്.
ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സിഐഎ വ്യക്തമാക്കി ആറ് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം നടന്നത്.
ടൈസ് പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കമ്മലുകള്‍ സല്‍മാന്‍ രാജകുമാരന്റെ സമ്മാനമാണെന്ന് മേഗന് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യം തന്റെ സ്റ്റാഫുകളില്‍ നിന്നും മേഗന്‍ മറച്ചു വെച്ചു. മേഗന്റെ ഈ പ്രവൃത്തി അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുന്നതായിരുന്നു എന്നാണ് ആരോപണം.
എന്നാല്‍ ഈ ആരോപണം മേഗന്റെ അഭിഭാഷകര്‍ തള്ളിക്കളഞ്ഞു. മേഗന് വ്യക്തിപരമായി നല്‍കിയ സമ്മാനമായിരുന്നില്ല ഈ കമ്മലുകള്‍. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി രാജകുടുംബത്തിലേക്കാണ് സല്‍മാന്‍ രാജകുമാരന്‍ ഉപഹാരം നല്‍കിയത്.
മേഗന്‍ കൊട്ടാരത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പത്രമായ ടൈംസ് മേഗനെതിരെ നേരത്തെയും വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തോട് അടുത്ത് നില്‍ക്കുന്ന ഈ മാധ്യമങ്ങള്‍ മേഗനോട് വംശീയപരമായ സമീപനം കാണിച്ചെന്ന് ആരോപണവുമുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ മേഗന്‍ അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമാണ് ഹാരി രാജകുമാരനും മേഗനും നല്‍കിയ അഭിമുഖം ഉണ്ടാക്കിയിരിക്കുന്നത്.
പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നു പറച്ചില്‍. രാജകുടുംബത്തിനുള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദം തങ്ങള്‍ക്കിരുവര്‍ക്കും താങ്ങാന്‍ പറ്റുന്നില്ലായിരുന്നെന്നാണ് ഇരുവരും പറയുന്നത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തില്‍ നിന്നും മേഗനെ സംരക്ഷിക്കുന്നതില്‍ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളര്‍ത്തിയെന്നും ഹാരി പറയുന്നു.
ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കമോ എന്നതില്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നെന്ന് മേഗന്‍ തുറന്നു പറഞ്ഞു. എന്നാല്‍ ഇവരുടെ പേരുകള്‍ മേഗന്‍ വെളിപ്പെടുത്തിയില്ല. അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും സംഭാഷണം താന്‍ പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നും ഹാരി അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗന്‍ പറഞ്ഞു.
2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുവരും തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളില്‍ മേഗന്‍ നേരിടുന്ന വിവേചനം കൊണ്ടാണ് ഇരുവരും കൊട്ടാരം വിട്ടതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങള്‍ മേഗനെതിരെ നിരന്തമായി വ്യാജ വാര്‍ത്തകളും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി വാര്‍ത്തകളും നല്‍കുന്നുണ്ടെന്ന് നേരത്തെ ഇരുവരും ആരോപിച്ചിരുന്നു. മേഗന്റെ ആഫ്രിക്കന്‍ പാരമ്പര്യം, ഹാരിക്കു മുമ്പേ മറ്റൊരാളെ വിവാഹം കഴിച്ചത്, മേഗനും പിതാവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം മേഗനെതിരെ ബ്രീട്ടീഷ് ടാബ്‌ളോയിഡ് പത്രങ്ങള്‍ ആയുധമാക്കുന്നുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് വന്ന ഇത്തരം ആക്രമണങ്ങളില്‍ മേഗന് പിന്തുണ നല്‍കാന്‍ രാജകുടുംബം തയ്യാറായില്ലെന്നായിരുന്നു ഹാരിയുടെയും മേഗന്റെയും പരാതി.