Top

ആരോഗ്യ നില മോശം ; ഇറാന്‍ പരമോന്നത നേതാവ് സ്ഥാനം കൈമാറുന്നെന്ന് റിപ്പോര്‍ട്ട്

തെഹ്‌റാന്‍: ഇറാന്‍ പരനോന്നത നേതാവായ അയത്തൊള്ള അലി ഖംനേഈയുടെ ആരോഗ്യ നില മോശമെന്ന് റിപ്പോര്‍ട്ട്. ഇറാനിയന്‍ ജേര്‍ണലിസ്റ്റായ മൊമഹാദ് അസ്വാസെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സംഭവത്തില്‍ ഇറാന്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. 81 കാരനായ ഖംനേഈ തന്റെ അധികാരം മകന്‍ സയ്യിദ് മൊത്ജബ ഹൊസ്സൈനി ഖംനേഈക്ക് കൈമാറുന്നെന്നും ഈ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. നിലവില്‍ 51 കാരനായ സയ്യിദ് മൊത്ജബ തന്നെയാണ് പരമോന്നത സ്ഥാനത്തെ ചില വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഖംനേഈക്ക് ശേഷം പരമോന്നത സ്ഥാനത്തെത്താന്‍ […]

6 Dec 2020 2:14 AM GMT

ആരോഗ്യ നില മോശം ; ഇറാന്‍ പരമോന്നത നേതാവ് സ്ഥാനം കൈമാറുന്നെന്ന് റിപ്പോര്‍ട്ട്
X

തെഹ്‌റാന്‍: ഇറാന്‍ പരനോന്നത നേതാവായ അയത്തൊള്ള അലി ഖംനേഈയുടെ ആരോഗ്യ നില മോശമെന്ന് റിപ്പോര്‍ട്ട്. ഇറാനിയന്‍ ജേര്‍ണലിസ്റ്റായ മൊമഹാദ് അസ്വാസെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സംഭവത്തില്‍ ഇറാന്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. 81 കാരനായ ഖംനേഈ തന്റെ അധികാരം മകന്‍ സയ്യിദ് മൊത്ജബ ഹൊസ്സൈനി ഖംനേഈക്ക് കൈമാറുന്നെന്നും ഈ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

നിലവില്‍ 51 കാരനായ സയ്യിദ് മൊത്ജബ തന്നെയാണ് പരമോന്നത സ്ഥാനത്തെ ചില വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഖംനേഈക്ക് ശേഷം പരമോന്നത സ്ഥാനത്തെത്താന്‍ നേരത്തെ തന്നെ ഇദ്ദേഹത്തിന് സാധ്യത കല്‍പ്പിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിന്റെ 2009 ലെ ലേഖനത്തില്‍ ഇറാന്‍ പരമോന്ന സ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ചില ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഖംനേഈ മാറ്റി വെച്ചിരുന്നു. 1989 മുതലാണ് ഖംനേഈ ഇറാന്റെ പരമോന്നത് സ്ഥാനം വഹിച്ചു തുടങ്ങിയത്.

അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഖംനേഈയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല. ഇറാനിലെ കൊവിഡ് രോഗവ്യാപനം മൂടിവെക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടെ രോഗവ്യാപനത്തെപറ്റിയുള്ള വിവരങ്ങള്‍ പുറം ലോകത്തെത്തിച്ചതിലൂടെയാണ് ഖംനേഈയുടെ വാര്‍ത്തപുറത്തുവിട്ട ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജനശ്രദ്ധ നേടിയത്.

Next Story