തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഒഴുകിയത് ‘തമിഴ് ജവാന്’; മലയാളികള്‍ വന്‍തോതില്‍ വ്യാജമദ്യമെത്തിച്ച് വിറ്റഴിക്കുന്നെന്ന് എക്സൈസ് റിപ്പോര്‍ട്ട്
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബ്രാന്‍ഡായ ജവാന്റെ പേരില്‍ വ്യാജ മദ്യം കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നെന്ന് പൊലീസിന്റെയും എക്സൈസ് ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട്. മലയാളികളുടെ പങ്കാളിത്തത്തോടെ തമിഴ്നാട്ടില്‍ മൂന്ന് ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിക്കുന്നെന്നും ഈ മദ്യം സംസ്ഥാനത്തെ മദ്യശാലകളിലൂടെയും ചില്ലറ വില്‍പ്പനക്കാരിലൂടെയും വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു മൂലം യഥാര്‍ത്ഥ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വ്യാജമദ്യ റാക്കറ്റിന്റെ സ്ഥിരം ഇടപാടുകാരായി ചില ബാറുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ചില രാഷ്ട്രീയ പ്രതിനിധികള്‍ പോലും […]

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബ്രാന്‍ഡായ ജവാന്റെ പേരില്‍ വ്യാജ മദ്യം കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നെന്ന് പൊലീസിന്റെയും എക്സൈസ് ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട്. മലയാളികളുടെ പങ്കാളിത്തത്തോടെ തമിഴ്നാട്ടില്‍ മൂന്ന് ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിക്കുന്നെന്നും ഈ മദ്യം സംസ്ഥാനത്തെ മദ്യശാലകളിലൂടെയും ചില്ലറ വില്‍പ്പനക്കാരിലൂടെയും വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു മൂലം യഥാര്‍ത്ഥ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വ്യാജമദ്യ റാക്കറ്റിന്റെ സ്ഥിരം ഇടപാടുകാരായി ചില ബാറുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ചില രാഷ്ട്രീയ പ്രതിനിധികള്‍ പോലും വാഹനമയച്ച് തമിഴ്നാട്ടില്‍ നിന്നും ഈ മദ്യം എത്തിക്കുയും ജവാനെന്ന പേരില്‍ വിതരണം ചെയ്തെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന.
തമിഴ്നാട്ടില്‍ നിന്നും ഡിസ്റ്റലറി, ബോട്ടിലിംഗ് പ്ലാന്റുകളില്‍ നിന്ന് കുപ്പിക്ക് 40 രൂപ നിരക്കില്‍ വാങ്ങുന്ന മദ്യം ജവാന് ലേബലൊട്ടിച്ച് കുപ്പിക്ക് 700 രൂപ നിരക്കിലാണ് കേരളത്തില്‍ വില്‍ക്കുന്നത്.
ജവാന് ഉല്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഡിസ്റ്റിലറിയില്‍ സംസ്ഥാനത്തിന് ആവശ്യമായത്ര മദ്യം ഉല്പാദിപ്പിക്കാന് സംവിധാനമില്ലാത്തതും വ്യാജമദ്യഉല്പാദനത്തിന് അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.
- TAGS:
- Liquor