‘രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണനയില്ല’; ഫേസ്ബുക്ക് പുതിയ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
രാഷ്ട്രീയക്കാരുടെ പോസ്റ്റുകള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഫേസ്ബുക്ക് നിര്‍ത്തലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്ന നയമാണ് ഫേസ്ബുക്ക് ഒഴിവാക്കാനൊരുങ്ങുന്നത്. രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പരസ്പരം അതിരു കടന്ന ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനും ഫേസ്ബുക്ക് മാധ്യമമാക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് നീക്കം. നിലവില്‍ സാധാരണയുള്ള മോഡറേഷന്‍ നയങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ട്. ഈ പരിഗണനയാണ് ഇപ്പോള്‍ ഒഴിവാക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നീക്കം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് […]
4 Jun 2021 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയക്കാരുടെ പോസ്റ്റുകള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഫേസ്ബുക്ക് നിര്‍ത്തലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്ന നയമാണ് ഫേസ്ബുക്ക് ഒഴിവാക്കാനൊരുങ്ങുന്നത്. രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പരസ്പരം അതിരു കടന്ന ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനും ഫേസ്ബുക്ക് മാധ്യമമാക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് നീക്കം.
നിലവില്‍ സാധാരണയുള്ള മോഡറേഷന്‍ നയങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ട്. ഈ പരിഗണനയാണ് ഇപ്പോള്‍ ഒഴിവാക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നീക്കം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സസ്‌പെന്‍ഡ് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതും ഈ ബോര്‍ഡായിരുന്നു. ജനുവരി ആറിന് യുഎസ് കാപിറ്റോളില്‍ കലാപകാരികള്‍ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റിട്ടതിന്റെ പേരില്‍ ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയിരുന്നു. ഈ നയം എല്ലാവര്‍ക്കും ബാധകമാവണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന നിര്‍ദ്ദേശം.