Top

ബിജെപിയുടെ ആസ്തി ദേശീയപാര്‍ട്ടികളുടെ ആകെ ആസ്തിയുടെ പകുതിയിലധികം; ബാധ്യത കൂടുതല്‍ കോണ്‍ഗ്രസിന്; കണക്കുകള്‍ ഇങ്ങനെ

ദേശീയ പാര്‍ട്ടികളുടെ അസ്തി പുറത്തുവിട്ടപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി. ഏഴ് ദേശീയ പാര്‍ട്ടികളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികം വരും ബിജെപിയുടെ മാത്രം ആസ്തി. 2018-19 വര്‍ഷത്തെ കണക്കാണ് ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് റിഫോംസ് പുറത്തുവിട്ടത്. 5,349.25 കോടി രൂപയാണ് ഏഴ് ദേശീയ പാര്‍ട്ടികളുടെ ആകെ ആസ്തി. ഇതില്‍ ബിജെപിക്ക് 2904.18 കോടി രൂപയുടെ ആസ്തിയാണുള്ളത്. ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 54.29 ശതമാനം വരുമിത്. കോണ്‍ഗ്രസിന് 928.84 കോടിയുടെ ആസ്തിയാണുള്ളത്. സിപിഐഎമ്മിന് 510.71 കോടി, സിപിഐക്ക് 25.32 […]

18 March 2021 9:45 PM GMT

ബിജെപിയുടെ ആസ്തി ദേശീയപാര്‍ട്ടികളുടെ ആകെ ആസ്തിയുടെ പകുതിയിലധികം;  ബാധ്യത കൂടുതല്‍ കോണ്‍ഗ്രസിന്; കണക്കുകള്‍ ഇങ്ങനെ
X

ദേശീയ പാര്‍ട്ടികളുടെ അസ്തി പുറത്തുവിട്ടപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി. ഏഴ് ദേശീയ പാര്‍ട്ടികളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികം വരും ബിജെപിയുടെ മാത്രം ആസ്തി. 2018-19 വര്‍ഷത്തെ കണക്കാണ് ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് റിഫോംസ് പുറത്തുവിട്ടത്. 5,349.25 കോടി രൂപയാണ് ഏഴ് ദേശീയ പാര്‍ട്ടികളുടെ ആകെ ആസ്തി.

ഇതില്‍ ബിജെപിക്ക് 2904.18 കോടി രൂപയുടെ ആസ്തിയാണുള്ളത്. ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 54.29 ശതമാനം വരുമിത്. കോണ്‍ഗ്രസിന് 928.84 കോടിയുടെ ആസ്തിയാണുള്ളത്. സിപിഐഎമ്മിന് 510.71 കോടി, സിപിഐക്ക് 25.32 കോടി എന്നിങ്ങനെയാണ് സമ്പാദ്യം.

41 പ്രാദേശിക പാര്‍ട്ടികള്‍ക്കായി 2,023.71 കോടിയാണ് ആസ്തി. സമാജ്‌വാദി പാര്‍ട്ടിയാണ് പ്രാദേശിക പാര്‍ട്ടികളിലെ സമ്പന്ന പാര്‍ട്ടി. പാര്‍ട്ടികളുടെ ബാധ്യതയുടെ കണക്കില്‍ ദേശീയ പാര്‍ട്ടിയില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളില്‍ ടിഡിപിയുമാണ് മുന്നില്‍. കോണ്‍ഗ്രസിന് 78.415 കോടിയുടെ ബാധ്യതയാണുള്ളത്. ടിഡിപിക്ക് 18.10 കോടിയുടെയും. 37.463 കോടിയാണ് ബിജെപിയുടെ ബാധ്യത.

Next Story