Top

യുപിയില്‍ മന്ത്രിസഭാ പുനഃസംഘടിപ്പിക്കും; യോഗി തുടരും; മോദിയുടെ വിശ്വസ്തരും സഭയിലേക്ക്

കൊവിഡ്-19 അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കൊവിഡ്-19 സാഹചര്യം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇവിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. എന്തിരുന്നാലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ മന്ത്രിസഭാ പുനഃസംഘാടനത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രിയായിയോഗി തന്നെ തുടരുമെന്ന് കേന്ദ്ര ബിജെപി വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവില്ല. പക്ഷെ മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ എത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്ഥനായ എകെ ശര്‍മക്ക് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പ്രധാന […]

4 Jun 2021 2:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ മന്ത്രിസഭാ പുനഃസംഘടിപ്പിക്കും; യോഗി തുടരും; മോദിയുടെ വിശ്വസ്തരും സഭയിലേക്ക്
X

കൊവിഡ്-19 അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കൊവിഡ്-19 സാഹചര്യം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇവിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. എന്തിരുന്നാലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ മന്ത്രിസഭാ പുനഃസംഘാടനത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രിയായി
യോഗി തന്നെ തുടരുമെന്ന് കേന്ദ്ര ബിജെപി വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവില്ല. പക്ഷെ മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ എത്തിയേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്ഥനായ എകെ ശര്‍മക്ക് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പ്രധാന ചുമതല ലഭിച്ചേക്കും. സ്വതതന്ത്രദേവ് സിംഗ് ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷനായും തുടരും. ഈ മാസം തന്നെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി മുതിര്‍ന്ന നേതാക്കളായ ബി എല്‍ സന്തോഷ്, രാധ മോഹന്‍ സിംഗ് എന്നിവരുടെ പാര്‍ട്ടി അവലോകനത്തിന് ശേഷമാണ് തീരുമാനം.

കൊവിഡ് പ്രതിസന്ധി പാര്‍ട്ടിയുടെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചെന്ന് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യോഗം ദല്‍ഹിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യോഗി സര്‍ക്കാര്‍ കൊവിഡ്-19 സാഹചര്യം കൃത്യമായ രീതിയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

‘പുത്തരിക്കണ്ടം മൈതാനത്തിലെ പ്രസംഗം ബജറ്റില്‍, പവിത്രത നശിപ്പിച്ചു’; ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിഡി സതീശന്‍

യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ആര്‍എസ്എസിനും മോശം പ്രതികരണമാണ് ലഭിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ലഖ്‌നൗ സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് സര്‍ക്കാരിനെതിരെ പരാതികള്‍ ഉയര്‍ന്നത്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

സംസ്ഥാന നേതൃത്വവും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള കൃത്യമായ ആശയവിനിമയം നടത്താന്‍ നിരന്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം.

Next Story

Popular Stories