Top

ജെഎന്‍യുവിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ്‌; ‘വിവേകാനന്ദ യൂണിവേഴ്‌സിറ്റിയാക്കുന്നതാണ് ശരി’

ബംഗളുരു: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സി ടി രവി. രാജ്യസ്‌നേഹിയായ സന്യാസിയായിരുന്ന വിവേകാനന്ദന്റെ പേരിലേക്ക് ജെഎന്‍യുവിന്റെ പേരുമാറ്റുന്നതാണ് നല്ലതെന്ന് സി ടി രവി ട്വീറ്റ് ചെയ്തു. ഭാരതത്തിന്റെ മൂല്യങ്ങള്‍ക്കായി നിലകൊണ്ടത്‌ സ്വാമി വിവേകാനന്ദനായിരുന്നു. അദ്ദേഹത്തിന്റെ താത്വിക ചിന്തകളും മൂല്യങ്ങളുമാണ് ഭാരതത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നത്. ആ രാജ്യസ്‌നേഹിയായ സന്യാസിയുടെ ജീവിതം വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നായിരുന്നു സി ടി രവിയുടെ ട്വീറ്റ്. മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള […]

17 Nov 2020 1:26 AM GMT

ജെഎന്‍യുവിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ്‌; ‘വിവേകാനന്ദ യൂണിവേഴ്‌സിറ്റിയാക്കുന്നതാണ് ശരി’
X

ബംഗളുരു: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സി ടി രവി. രാജ്യസ്‌നേഹിയായ സന്യാസിയായിരുന്ന വിവേകാനന്ദന്റെ പേരിലേക്ക് ജെഎന്‍യുവിന്റെ പേരുമാറ്റുന്നതാണ് നല്ലതെന്ന് സി ടി രവി ട്വീറ്റ് ചെയ്തു. ഭാരതത്തിന്റെ മൂല്യങ്ങള്‍ക്കായി നിലകൊണ്ടത്‌ സ്വാമി വിവേകാനന്ദനായിരുന്നു. അദ്ദേഹത്തിന്റെ താത്വിക ചിന്തകളും മൂല്യങ്ങളുമാണ് ഭാരതത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നത്. ആ രാജ്യസ്‌നേഹിയായ സന്യാസിയുടെ ജീവിതം വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നായിരുന്നു സി ടി രവിയുടെ ട്വീറ്റ്. മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്ടട്ടറിയാണ് സി ടി രവി.

ജെഎന്‍യു കാമ്പസിനുള്ളില്‍ സ്ഥാപിച്ച വിവേകാനന്ദന്റെ പ്രതിമ നാല് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിര്‍ച്വലായി അനാശ്ചാദനം ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ ആശയപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും അവരുടെ പ്രത്യയശാസ്ത്രം രാജ്യത്തിനും രാജ്യതാത്പര്യത്തിനും എതിരായല്ല, അനുകൂലമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു പ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്.

ഇടത് ആശയങ്ങളുടെ ശക്തികേന്ദ്രമായി പരിഗണിക്കപ്പെടുന്ന ജെഎന്‍യു സര്‍വ്വകലാശാല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല നിലപാടെടുക്കുന്നവരുടെ കേന്ദ്രമാണെന്നാണ് ബിജെപിയും ആര്‍എസ്എസും അടങ്ങുന്ന ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്.

Next Story