ഉടുമ്പഞ്ചോലയില്‍ ബി ഡി ജെ സ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; രമ്യ രവീന്ദ്രന് സ്ഥാനാര്‍ത്ഥി
ഇടുക്കി: ഉടുമ്പഞ്ചോലയില്‍ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സന്തോഷ് മാധവനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സന്തോഷ് മാധവനെ മാറ്റാന്‍ ബിഡിജെഎയ് തയ്യാറായത്. പകരം രമ്യാ രവീന്ദ്രനായിരിക്കും ഉടുമ്പഞ്ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക. ബിജെപി, ബിഡിജെസ് പ്രാദേശിക നേതൃ ത്വത്തിനിടയില്‍ വിഭയഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപ്പെട്ട് ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്തിയെ മാറ്റാന്‍ തീരുമാനമായത്. നേതൃത്വത്തിന്റെതീരുമാനത്തിനൊപ്പമാണെന്നായിരുന്നു ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയേഷിന്റെ പ്രതികരണം. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ […]

ഇടുക്കി: ഉടുമ്പഞ്ചോലയില്‍ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സന്തോഷ് മാധവനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സന്തോഷ് മാധവനെ മാറ്റാന്‍ ബിഡിജെഎയ് തയ്യാറായത്. പകരം രമ്യാ രവീന്ദ്രനായിരിക്കും ഉടുമ്പഞ്ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക.
ബിജെപി, ബിഡിജെസ് പ്രാദേശിക നേതൃ ത്വത്തിനിടയില്‍ വിഭയഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപ്പെട്ട് ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്തിയെ മാറ്റാന്‍ തീരുമാനമായത്. നേതൃത്വത്തിന്റെതീരുമാനത്തിനൊപ്പമാണെന്നായിരുന്നു ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയേഷിന്റെ പ്രതികരണം. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ തവണ മൂന്നു മണ്ഡലങ്ങളില്‍ മത്സരിച്ച ബിഡിജെ എസിന് ഇത്തവണ ഒരു സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അതേസമയം തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശോകന് കുളനട സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് അശോകന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മറ്റികളും രാജിവച്ചിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവച്ചു. മണിപ്പുഴയിലെ കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു.
ബിജെപിയുടെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സി മണികണ്ഠനും താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന് അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്.
- TAGS:
- BDJS
- BJP
- KERALA ELECTION 2021