ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കാളവണ്ടിയാത്രയുമായി ആര്‍ജെഡി; എന്‍ഡിഎയെ നീക്കൂ, പണപ്പെരുപ്പം തടയൂവെന്ന് ലാലുപ്രസാദിന്റെ ആക്ഷേപം
നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയ്ക്കാന്‍ ആവശ്യമായ റെസിപ്പി എന്‍ ഡി എ സര്‍ക്കാരിനെ നീക്കം ചെയ്യുക മാത്രമെന്ന് ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാാദ് യാദവ്. ബീഹാറില്‍ നാണയപ്പെരുപ്പത്തിലും ഇന്ധനവിലയിലും വന്‍പ്രതിഷേധം ഉയര്‍ത്തി ആര്‍ജെഡി നടത്തിയ സമരത്തിന്റെ ഭാഗമായാണ് ലാലുപ്രസാദ് യാദവിന്റെ ട്വീറ്റ്. കാളവണ്ടിയില്‍ യാത്ര ചെയ്താണ് ആര്‍ജെഡി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ശൂന്യമായ സിലിണ്ടറുകളും പ്രതിഷേധക്കാര്‍ ഒപ്പം കൊണ്ടുവന്നു. രണ്ടു ദിവസമായി രാഷ്ട്രീയ ജനതാദള്‍ എന്‍ ഡിഎ സര്‍ക്കാരിനെതിരെ നടത്തുന്ന […]
19 July 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയ്ക്കാന്‍ ആവശ്യമായ റെസിപ്പി എന്‍ ഡി എ സര്‍ക്കാരിനെ നീക്കം ചെയ്യുക മാത്രമെന്ന് ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാാദ് യാദവ്. ബീഹാറില്‍ നാണയപ്പെരുപ്പത്തിലും ഇന്ധനവിലയിലും വന്‍പ്രതിഷേധം ഉയര്‍ത്തി ആര്‍ജെഡി നടത്തിയ സമരത്തിന്റെ ഭാഗമായാണ് ലാലുപ്രസാദ് യാദവിന്റെ ട്വീറ്റ്. കാളവണ്ടിയില്‍ യാത്ര ചെയ്താണ് ആര്‍ജെഡി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ശൂന്യമായ സിലിണ്ടറുകളും പ്രതിഷേധക്കാര്‍ ഒപ്പം കൊണ്ടുവന്നു. രണ്ടു ദിവസമായി രാഷ്ട്രീയ ജനതാദള്‍ എന്‍ ഡിഎ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധം ഇന്ന് അവസാനിക്കും.
അഴിമതി, തൊഴിലില്ലായ്മ, നാണയപ്പെരുപ്പം, ഇന്ധനവില, ദാരിദ്രം എന്നിവയെല്ലാം രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സാധാരണ ജനങ്ങളോടാണ് പോരാടുന്നത്. ക്രൂരമായ ഈ സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കണം. ലജ്ജയില്ലാത്ത സര്‍ക്കാര്‍ അധികാരക്കസേര വിട്ടൊഴിയുകയാണ് വേണ്ടതെന്നും ലാലു പ്രസാദ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം രണ്ടു ദിവസത്തെ സമരം പ്രഖാപിച്ചുകൊണ്ട് ട്വിറ്ററിലാണ് സര്‍ക്കാരിനെതിരെ ശക്തമായി ലാലുപ്രസാദ് യാദവ് പ്രതികരിച്ചത്. ബിഹാറില്‍ കഴിഞ്ഞ ദിവസം ആര്‍ജെഡിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസും നാണയപ്പെരുപ്പത്തില്‍ പ്രതിഷേധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു.
- TAGS:
- Lalu Prasad Yadav
- NDA