Top

ഒമാനില്‍ നിന്നും പ്രവാസികള്‍ പണമയക്കുന്നതില്‍ വന്‍ തോതില്‍ കുറവെന്ന് റിപ്പോര്‍ട്ട്

ഒമാനില്‍ നിന്ന് പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ കുറയുന്നെന്ന് റിപ്പോര്‍ട്ട്.

8 Dec 2020 5:44 AM GMT

ഒമാനില്‍ നിന്നും പ്രവാസികള്‍ പണമയക്കുന്നതില്‍ വന്‍ തോതില്‍ കുറവെന്ന്  റിപ്പോര്‍ട്ട്
X

മസ്‌കറ്റ്: ഒമാനില്‍ നിന്ന് പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ കുറയുന്നെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായിട്ടാണ് ഈ കുറവുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ചത് 3.512 ശതകോടി റിയാലാണ്. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയെന്നാണ്‌ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015 മുതലാണ് ഈ കുറവ് പ്രകടമാകാന്‍ തുടങ്ങിയത്. 2015ന് ശേഷം പ്രവാസികള്‍ നാട്ടിലേക്കയച്ചതില്‍ വര്‍ദ്ധനയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതേ വര്‍ഷമയച്ച 4.226 ശതകോടി റിയാലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഉയര്‍ന്ന കണക്ക്.

ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കിലാണ് താരതമ്യനേ കുറവ് പ്രകടമായിരിക്കുന്നത്. എണ്ണവില കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും വിദേശികളെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു. കൊവിഡ് സാഹചര്യവും ഇതിന്റെ ഒരു പ്രധാന ഘടകമാണ്.

സര്‍ക്കാര്‍ മേഖലയിലെ ചെലവ് ചുരുക്കല്‍ പദ്ധതികള്‍ പ്രവാസികളില്‍ ഉള്‍പ്പടെ തൊഴില്‍ നഷ്ടത്തിന് കാരണമായി. തൊഴില്‍ നഷ്ടവും കൊവിഡ് പ്രതിസന്ധിയും പ്രവാസികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്‌.

Next Story