Top

പൊലീസ് സ്റ്റേഷനുള്ളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം; വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകമോ?

അഹമ്മദാബാദ്: മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ദൃശ്യം പുറത്തിറങ്ങിയതിന് പിന്നാലെ സമാന രീതിയിലുള്ള കൊലപാതകങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് സ്റ്റേഷന്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ക്രെയിന്‍ ഉപയോഗിച്ച് സീസ് ചെയ്ത വാഹനങ്ങള്‍ നീക്കുന്നതിനിടയിലാണ് സ്‌റ്റേഷനില്‍ നിന്നും അസ്ഥികൂടം കണ്ടെത്തുന്നത്. രണ്ട് വര്‍ഷത്തോളമായി സീസ് ചെയ്തിട്ടിരിക്കുന്ന വാഹനങ്ങള്‍ സ്റ്റേഷനില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇതിനായി ക്രെയ്‌നുകള്‍ എത്തിച്ചതെന്നാണ് […]

23 March 2021 7:48 AM GMT

പൊലീസ് സ്റ്റേഷനുള്ളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം; വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകമോ?
X

അഹമ്മദാബാദ്: മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ദൃശ്യം പുറത്തിറങ്ങിയതിന് പിന്നാലെ സമാന രീതിയിലുള്ള കൊലപാതകങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.

പൊലീസ് സ്റ്റേഷന്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ക്രെയിന്‍ ഉപയോഗിച്ച് സീസ് ചെയ്ത വാഹനങ്ങള്‍ നീക്കുന്നതിനിടയിലാണ് സ്‌റ്റേഷനില്‍ നിന്നും അസ്ഥികൂടം കണ്ടെത്തുന്നത്. രണ്ട് വര്‍ഷത്തോളമായി സീസ് ചെയ്തിട്ടിരിക്കുന്ന വാഹനങ്ങള്‍ സ്റ്റേഷനില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇതിനായി ക്രെയ്‌നുകള്‍ എത്തിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

ഏകദേശം മൂന്നോ നാലോ വര്‍ഷം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നതന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിവരുകയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Next Story