പയ്യാമ്പലത്തെ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍; തള്ളിയത് സമ്മതിച്ചു, ജീവനക്കാരുടെ വീഴ്ചയെന്ന് മേയര്‍
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവിശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി നിലയില്‍. എല്ലുകളടക്കമുള്ള മൃതദേഹാവിശിഷ്ടങ്ങളാണ് ബീച്ചില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ബീച്ചില്‍ കുഴിയെടുത്ത് മൂടിയ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള ഭൂമിയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. കോര്‍പ്പറേഷന്റെ അനധികൃത ഇടപെടലില്‍ ഡിടിപിസി നിയമനടപടിയെടുക്കുമെന്ന് അറിയിച്ചു. അതേസമയം, ഇത് ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ അഡ്വ. ടി ഒ […]
13 Jun 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവിശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി നിലയില്‍. എല്ലുകളടക്കമുള്ള മൃതദേഹാവിശിഷ്ടങ്ങളാണ് ബീച്ചില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ബീച്ചില്‍ കുഴിയെടുത്ത് മൂടിയ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള ഭൂമിയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. കോര്‍പ്പറേഷന്റെ അനധികൃത ഇടപെടലില്‍ ഡിടിപിസി നിയമനടപടിയെടുക്കുമെന്ന് അറിയിച്ചു.
അതേസമയം, ഇത് ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പ്രതികരിച്ചു.