Top

രാഷ്ട്രീയവും മതപരവുമായ സമ്മേളനം കൊവിഡ്-19 വ്യാപനത്തിന് കാരണമായി: ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യസംഘടന

രാജ്യത്ത് കൊവിഡ്-19 സാഹചര്യം അതി രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യ സംഘടന. നിരവധി മതപരവും രാഷ്ട്രീയപരവുമായ കൂടിച്ചേരലുകള്‍ രാജ്യത്തെ കൊവിഡ്-19 വ്യാപനത്തിന് കാരണമായെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രസിദ്ധീകരിച്ച കൊവിഡ്-19 വീക്ക്‌ലി എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റില്‍ പറയുന്നത് പ്രകാരം ബി.1.617 വൈറസുകള്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബറിലാണ്. എന്നാല്‍ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണവും മരണ നിരക്കും ബി.1.617 വൈറസിന്റെ മാരകശേഷിയിലേക്കാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്ത് കൊവിഡ്-19 […]

13 May 2021 12:52 AM GMT

രാഷ്ട്രീയവും മതപരവുമായ സമ്മേളനം  കൊവിഡ്-19 വ്യാപനത്തിന് കാരണമായി: ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യസംഘടന
X

രാജ്യത്ത് കൊവിഡ്-19 സാഹചര്യം അതി രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തി ലോകാരോഗ്യ സംഘടന. നിരവധി മതപരവും രാഷ്ട്രീയപരവുമായ കൂടിച്ചേരലുകള്‍ രാജ്യത്തെ കൊവിഡ്-19 വ്യാപനത്തിന് കാരണമായെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രസിദ്ധീകരിച്ച കൊവിഡ്-19 വീക്ക്‌ലി എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റില്‍ പറയുന്നത് പ്രകാരം ബി.1.617 വൈറസുകള്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബറിലാണ്. എന്നാല്‍ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണവും മരണ നിരക്കും ബി.1.617 വൈറസിന്റെ മാരകശേഷിയിലേക്കാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

രാജ്യത്ത് കൊവിഡ്-19 വ്യാപനത്തിന് കാരണമായ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം യാതൊരു നിയന്ത്രണങ്ങളും കൂടാതെയുള്ള രാഷ്ട്രീയവും മതപരവുമായ കൂടിച്ചേരലുകളാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മറ്റൊന്ന് പൊതുജനാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലായെന്നതാണ്. പ്രധാനപ്പെട്ട മറ്റൊരു ഘടകം കൊവിഡ്-19 വകഭേദവും അത് വ്യാപന തോത് കൂടിയതുമാണെന്നും സംഘടന വിലയിരുത്തുന്നു.

കേരളത്തിലും ബംഗാളിലും ഉള്‍പ്പെടെ കൊവിഡ്-19 പശ്ചാത്തലത്തിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ പുറമേ നിര്‍ദേശങ്ങള്‍ വകവെക്കാതെ ലക്ഷണങ്ങളെ പങ്കെടുപ്പിച്ച് ഹരിദ്വാറിലെ കുംഭമേള ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തിയിരുന്നു.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,62,727 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്-19 ബാധിതര്‍ 2.37 കോടി കടന്നു. ആകെ രോഗബാധിതരില്‍ 1.97 കോടിയിലേറേ പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി
37,10,525 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2,58,317 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു..

Next Story