England team

‘മോയീന്‍ ക്രിക്കറ്ററായിരുന്നില്ലെങ്കില്‍ ഐസിസില്‍ ചേരുമായിരുന്നു’; തസ്ലീമ നസ്‌റിനെതിരെ പൊട്ടിത്തെറിച്ച് ഇംഗ്ലീഷ് താരങ്ങള്‍

ഇംഗ്ലണ്ട് ക്രിക്കറ്റര്‍ മോയീന്‍ അലിയെ വംശീയമായി അധിക്ഷേപിച്ച എഴുത്തുകാരി തസ് ലീമാ നസ്‌റിനെതിരെ പ്രതിഷേധവുമായി ഇംഗ്ലണ്ട് താരങ്ങള്‍. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു എന്നായിരുന്നു തസ്ലീമ നസ്‌റീന്റെ ട്വീറ്റ്. സംഭവം വിവാദമായപ്പോള്‍ തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച് ബംഗ്ലാദേശി എഴുത്തുകാരി രംഗത്തുവന്നു. വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ അതിരൂക്ഷമായ ഭാഷയിലാണ് മോയീന്റെ സഹതാരമായ ജോഫ്രാ ആര്‍ച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണ കുറിപ്പിനോട് പ്രതികരിച്ചത്. തമാശയായിരുന്നോ? നോക്കൂ ഇതിന് ഇവിടെയാരും ചിരിക്കുന്നില്ല, നിങ്ങള്‍ പോലും, നിങ്ങള്‍ക്ക് ഇപ്പോള്‍ ആകെ ചെയ്യാവുന്ന കാര്യം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയെന്നതാണ്. ആര്‍ച്ചര്‍ മറുപടി പറഞ്ഞു.

ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തിനാലാണ് എനിക്കെതിരെ ഇത്രയധികം വിമര്‍ശനങ്ങളും വിദ്വേഷവും ഉയരുന്നത്. മോയീന്‍ അലിയുടെ ്ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നു. പക്ഷേ അവര്‍ അതൊരു പ്രശ്‌നമാക്കി എന്നെ ഇകഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നു. കാരണം ഞാന്‍ മുസ്ലിം സമൂഹത്തിനിടയയില്‍ മതേതരത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷ സ്ത്രീകള്‍ പോലും സ്ത്രീ വിരുദ്ധമായ ഇസ്ലാമിക വാദത്തെ ന്യായീകരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം.

തസ്‌ലീമ നസ്‌റീന്‍.

മോയീനെതിരെ നടന്നത് വംശീയ അധിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി മോയീന്‍ ഇന്ത്യയിലാണ്. ബംഗളൂരുവിന്റെ താരമായിരുന്ന മോയീന്‍ ഇത്തവണ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് പന്തെറിയുക.

Latest News