‘യുപിയില്‍ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഇല്ല’; വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ലക്‌നൗ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സ്‌റ്റേ. കൊവിഡിന്റെ പെട്ടെന്നുള്ള വ്യാപനം തടയുന്നതിനായി ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് […]

ലക്‌നൗ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സ്‌റ്റേ.
കൊവിഡിന്റെ പെട്ടെന്നുള്ള വ്യാപനം തടയുന്നതിനായി ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ ഏപ്രില്‍ 26 വരെ അടച്ചിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശിച്ച കോടതി വിധി പാലിക്കുന്നതില്‍ അലംഭാവം കാട്ടിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടേത് ശരിയായ നടപടിയല്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. കൊവിഡിനെതിരെ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ വഴി ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും യുപി സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
യുപി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇന്നലെ രൂക്ഷഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ‘പൊതുജനങ്ങളുടെ കൂടിച്ചേരലുകള്‍ പരിശോധിക്കാതിരിക്കാന്‍ സര്‍ക്കാരിന് അതിന്റേതായ രാഷ്ട്രീയ നിര്‍ബന്ധമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെറും കാഴ്ച്ചക്കാരായി നോക്കിനില്‍ക്കാനാകില്ല. പൊതുജനാരോഗ്യ സംരക്ഷണമാണ് ഇപ്പോള്‍ നമ്മുക്ക് മുന്നിലുള്ള പ്രധാനപരിഗണന. കുറച്ചുപേരുടെ അശ്രദ്ധ മൂലമുണ്ടെയ ഈ രോഗത്തില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്നും ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല’. സര്‍ക്കാരിന് നേരെ കോടതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഈ വിധത്തിലായിരുന്നു.
രാജ്യത്ത് ഇന്ന് മാത്രം 2.59 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 2 ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 1.53 കോടിയിലധികമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലമുള്ള മരണങ്ങള്‍ ഇന്ത്യയില്‍ 1,761 ആയി.
ഈ സാഹചര്യത്തില്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. 10 ആം ക്ലാസ്സിലെ ഐസിഎസ്ഇ ബോര്‍ഡ് പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷ മാറ്റിവെച്ച് കൊണ്ടുള്ള മുന്‍ തീരുമാനം പിന്‍വലിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 11 ആം ക്ലാസ്സിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള നിര്‍ദേശവും കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 12ആം ക്ലാസ്സിന്റെ പരീക്ഷയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.