Top

ജസ്റ്റ് ഡയലിനെ വിഴുങ്ങാന്‍ ഒരുങ്ങി റിലയന്‍സ്; കരാര്‍ 5,920- 6600 കോടിയുടേത്

പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സെര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ്. 5,920- 6600 കോടി രൂപയുടെ കരാറില്‍ ഇരു കമ്പനികളും ഒപ്പുവെയ്ക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാപനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ജസ്റ്റ് ഡയല്‍ സ്വന്തമാക്കുന്നതിലുടെ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് റിലയന്‍സിന്റെ കണക്കുകൂട്ടല്‍. അതുവഴി രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്‌സ് സ്വന്തമാക്കി റീട്ടെയില്‍ ബിസിനസില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയന്‍സ് ലക്ഷ്യം വെയ്കുന്നത്. ജൂലൈ 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോര്‍ഡ് യോഗത്തില്‍ […]

15 July 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജസ്റ്റ് ഡയലിനെ വിഴുങ്ങാന്‍ ഒരുങ്ങി റിലയന്‍സ്; കരാര്‍ 5,920- 6600 കോടിയുടേത്
X

പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സെര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ്. 5,920- 6600 കോടി രൂപയുടെ കരാറില്‍ ഇരു കമ്പനികളും ഒപ്പുവെയ്ക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാപനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.

ജസ്റ്റ് ഡയല്‍ സ്വന്തമാക്കുന്നതിലുടെ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് റിലയന്‍സിന്റെ കണക്കുകൂട്ടല്‍. അതുവഴി രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്‌സ് സ്വന്തമാക്കി റീട്ടെയില്‍ ബിസിനസില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയന്‍സ് ലക്ഷ്യം വെയ്കുന്നത്.

ജൂലൈ 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയില്‍ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങുന്നതോടൊപ്പം ഓപ്പണ്‍ ഓഫറിലൂടെ 26ശതമാനം ഓഹരികള്‍ സ്വന്തമാക്കുക എന്ന പദ്ധതിയുമായി മുന്നോട്ടു പോകാനാണ് റിലയന്‍സിന്‍റെ ശ്രമം.

ALSO READ: ‘എംഎല്‍എമാരുടെ പ്രിവിലേജ് എന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ പോവാന്‍ പാടില്ലായിരുന്നു’; സര്‍ക്കാരിനോട് വിഡി സതീശന്‍

ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ അനിശ്ചിതത്വത്തിലായതിനു പിന്നാലെയാണ് റിലയന്‍സ് ജസ്റ്റ് ഡയല്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ മുന്‍നിര പ്രാദേശിക സെര്‍ച്ച് എന്‍ജിനുകളിലൊന്നാണ് ജസ്റ്റ് ഡയല്‍. 15 കോടിയോളം ശരാശരി പാദവാര്‍ഷിക സന്ദര്‍ശകര്‍ സൈറ്റിലും മൊബൈല്‍ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

ALSO READ: മമതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി; സുവേന്ദു അധികാരിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

Next Story

Popular Stories