‘ജിയോ ബഹിഷ്‌കരിക്കു’; വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് എയര്‍ടെലിനും വിഐയ്ക്കുമെതിരെ പരാതിയുമായി റിലയന്‍സ് ജിയോ
റിലയന്‍സ് ജിയോയ്‌ക്കെതിരെ തെറ്റിധാരണ ജനിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിപ്പിക്കുന്നുവെന്ന് ആരോപിച്ച് വോഡഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെലിനുമെതിരെ പരാതിപ്പെട്ട് ജിയോ.

റിലയന്‍സ് ജിയോയ്‌ക്കെതിരെ തെറ്റിധാരണ ജനിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിപ്പിക്കുന്നുവെന്ന് ആരോപിച്ച് വോഡഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെലിനുമെതിരെ പരാതിപ്പെട്ട് ജിയോ. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് കര്‍ഷിക നിയമങ്ങള്‍കൊണ്ട് ജിയോയ്ക്ക് നേട്ടമുണ്ടെന്നതുള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രടരിപ്പിക്കുന്നു എന്നാരോപി ച്ച് കൊണ്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ജിയോ പരാതി നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ഇന്ന് രാജ്യ തലസ്ഥാനം ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരെ തെറ്റ് ധരിപ്പിച്ച് ഈ നിയമത്തിലൂടെ റിലയന്‍സ് ജിയോയ്ക്ക് ലാഭമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്നാണ് ജിയോ ഡിസംബര്‍ 11ന് ട്രായ്ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
മാത്രമല്ല രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ജിയോ സിം കാര്‍ഡുകള്‍ ബഹിഷ്‌കരിക്കുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായ ജിയോ സിം കാര്‍ഡുകള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒട്ടേറെ പേരാണ് യാതൊരു കാരണവുമില്ലാതെ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കുന്നതെന്നും റിലയന്‍സ് ജിയോയുടെ പരാതി പറയുന്നത്.
അതേസമയം വിഷയത്തോട് പ്രതികരിച്ചുകൊണ്ട് വോഡഫോണ്‍ ഇന്ത്യയും രംഗത്തെത്തി. വോഡഫോണ്‍ ഇന്ത്യ ധാര്‍മ്മികതയോടെ ബിസിനസ്സ് ചെയ്യുന്നതിലാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ ഉയരുന്നത് സ്ഥാപനത്തിന്റെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. അത്തരം നിരുത്തരവാദപരമായ അഭിപ്രായങ്ങളെ തങ്ങള്‍ ശക്തമായി നിരാകരിക്കുന്നുവെന്നായിരുന്നു വോഡഫോണ്‍ ഇന്ത്യയുടെ പ്രതികരണം.
തങ്ങള്‍കെതിരെ ഉയരുന്നത് തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആണെന്നായിരുന്നു എയര്‍ടെല്‍ ഭാരതിയുടെ പ്രതികരണം. തങ്ങള്‍ സുതാര്യതയോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും എതിരാളികളുടെ പരാതികള്‍ വിലപ്പോവില്ലെന്നും എ യര്‍ടെല്‍ ഭാരതി വ്യക്തമാക്കി.