റിജെക്ഷൻ കേട്ട് കാത് കരിങ്കല്ലുപോലെ! ഈ സിനിമയുടെ കാസ്റ്റിംഗ് കാൾ വേറെ ലെവൽ

വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍,അര്‍ജ്ജുന്‍ അശോകന്‍,മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
“എന്നിട്ട് അവസാനം ” എന്ന ചിത്രത്തിന്റെ കാസ്റ്റിംങ്ങ് കോള്‍ വെെറലായി.

ഒരു മ്യൂസിക് ആല്‍ബം അവതരിപ്പിച്ചു കാെണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ അഭിനേതാക്കളെ ക്ഷണിക്കുന്നത്.ഒരു ചലച്ചിത്രരംഗത്ത് ഇത്തരത്തിലുള്ള അവതരണം ആദ്യമായിട്ടായിരിക്കുമെന്നാണ് സൂചന.

എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ഭാസ്ക്കര്‍ നിര്‍വ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-സുകുമാര്‍ തെക്കെപ്പാട്ട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,എഡിറ്റര്‍-സൂരജ് ഇ എസ്,സംഗീതം-സുഷിന്‍ ശ്യാം,കല-ഗോകുല്‍ ദാസ്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.