Top

‘ഖുശ്ബുവിന്റെ ആ മാപ്പ് പോര’; ബിജെപി നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി ഭിന്നശേഷി അവകാശ സംഘടന

കോണ്‍ഗ്രസ് മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തള്ളി തമിഴ്‌നാട്ടിലെ ഭിന്നശേഷി അവകാശ സംഘടനയായ ടാര്‍ട്ഡാക്ക് രംഗത്തെത്തി. തമിഴ്‌നാട്ടിലെ 50തോളം പൊലീസ് സ്റ്റേഷനില്‍ സംഘടന ഇതിനോടകം പരാതിപ്പെട്ടിട്ടുണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ എസ് നമ്പുരാജന്‍ ദേശിയ മാധ്യമത്തോട് പറഞ്ഞു. സ്വന്തമായി ആലോചിച്ചു തീര്‍പ്പിലെത്താന്‍ കഴിയാത്ത മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന് കടുത്ത ഭാഷയിലായിരുന്നു ഖുശ്ബു വിമര്‍ശിച്ചത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേര്‍ന്ന ഖുശ്ബു ചൊവ്വാഴ്ചയായിരുന്നു് […]

15 Oct 2020 4:59 AM GMT

‘ഖുശ്ബുവിന്റെ ആ മാപ്പ് പോര’; ബിജെപി നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി ഭിന്നശേഷി അവകാശ സംഘടന
X

കോണ്‍ഗ്രസ് മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തള്ളി തമിഴ്‌നാട്ടിലെ ഭിന്നശേഷി അവകാശ സംഘടനയായ ടാര്‍ട്ഡാക്ക് രംഗത്തെത്തി. തമിഴ്‌നാട്ടിലെ 50തോളം പൊലീസ് സ്റ്റേഷനില്‍ സംഘടന ഇതിനോടകം പരാതിപ്പെട്ടിട്ടുണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ എസ് നമ്പുരാജന്‍ ദേശിയ മാധ്യമത്തോട് പറഞ്ഞു.

സ്വന്തമായി ആലോചിച്ചു തീര്‍പ്പിലെത്താന്‍ കഴിയാത്ത മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന് കടുത്ത ഭാഷയിലായിരുന്നു ഖുശ്ബു വിമര്‍ശിച്ചത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേര്‍ന്ന ഖുശ്ബു ചൊവ്വാഴ്ചയായിരുന്നു് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഖുശ്ബുവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവായ അഴഗിരി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവേ ആണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭിന്നശേഷി വിഭാഗക്കാരെ അപമാനിക്കുന്നതാണ് ഖുശ്ബുവിന്റെ പ്രതികരണമെന്ന് പറഞ്ഞുകൊണ്ട് വിഷയം വിവാദമായിരുന്നു. തുടര്‍ന്ന് ഖുശ്ബു മാപ്പ് പറഞ്ഞെങ്കിലും ഇതിനെതിരെ സംഘടന രംഗത്തെത്തി. കുറഞ്ഞത് ആറ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് നമ്പുരാജന്‍ വ്യാഴാഴ്ച്ച ചൂണ്ടിക്കാട്ടി.

Next Story