Top

‘ഇന്ത്യയില്‍ വമ്പന്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്, കാരണം ഇവിടെ ജനാധിപത്യം കുറച്ച് കൂടുതലാണ്’; നീതി ആയോഗ് സിഇഒ

വിവാദകാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാര്‍ഷികമേഖലയ്ക്ക് തീര്‍ച്ചയായും പരിഷ്‌ക്കരണം ആവശ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

8 Dec 2020 7:59 AM GMT

‘ഇന്ത്യയില്‍ വമ്പന്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്, കാരണം ഇവിടെ ജനാധിപത്യം കുറച്ച് കൂടുതലാണ്’; നീതി ആയോഗ് സിഇഒ
X

ഇന്ത്യയില്‍ ജനാധിപത്യം കുറച്ച് കൂടുതലായതിനാല്‍ വമ്പന്‍ പരിഷ്‌ക്കരണങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം മുന്നേറണമെങ്കില്‍ വമ്പന്‍ പരിഷ്‌ക്കരണങ്ങള്‍ എല്ലാ മേഖലയിലും ആവശ്യമാണെന്നും അതിന് ധാരാളം പ്രതിബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍, ഖനന, കാര്‍ഷികമേഖലകളില്‍ സര്‍ക്കാര്‍ ധാരാളം പരിഷ്‌ക്കരണങ്ങള്‍ നടത്തിവരികയാണെന്നും അതിന്റെ രണ്ടാംതരംഗം ഇനിയും നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ്യ മാസിക സംഘടിപ്പിച്ച വിര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഇനിയും ധാരാളം പരിഷ്‌ക്കരണങ്ങള്‍ നടത്താനുണ്ട്. പക്ഷേ രാജ്യത്ത് ജനാധിപത്യം ഒരല്‍പ്പം കൂടുതലായതിനാല്‍ അതൊക്കെ നടപ്പിലാക്കാന്‍ വലിയരീതിയിലുള്ള രാഷ്ട്രീയ ഇച്ഛാശക്തി തന്നെ വേണ്ടിവരും. വമ്പന്‍ പരിഷ്‌ക്കരണങ്ങളില്ലാതെ ചൈന പോലുള്ള രാജ്യങ്ങളോടൊപ്പം നില്‍ക്കുന്നത് ഒട്ടും എളുപ്പമായിരിക്കില്ല. നീതി ആയോഗ് സിഇഒയുടെ വാക്കുകള്‍ ഇങ്ങനെ.

വിവാദകാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാര്‍ഷികമേഖലയ്ക്ക് തീര്‍ച്ചയായും പരിഷ്‌ക്കരണം ആവശ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്ങുവില അവിടെത്തന്നെ ഉണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ചില സംസ്ഥാനങ്ങള്‍ വളരെവേഗത്തില്‍ പുരോഗതി നേടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണം ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം രാജ്യത്തെ വികസനത്തിന്റെ അപാകതകള്‍ അടായളപ്പെടുത്തുന്നത്. നമ്മള്‍ക്ക് ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണത്തിന് ലിഥിയം ആവശ്യമാമെന്നറിയാം. ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന ആസ്‌ട്രേലിയ പോലുള്ള ഒട്ടനവധി രാജ്യങ്ങളുണ്ട്. ലിഥിയത്തിന്റെ കുറവ് നമ്മുക്ക് മുന്‍കൂട്ടി കണക്കിലാക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

Next Story