അതി തീവ്ര മഴയ്ക്ക് സാധ്യത; കടലാക്രമണവും രൂക്ഷം; അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട്
തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്ദ്ദമായതോടെ സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായി. അതീ തീവ്ര മഴ്യക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്,ണ വകുപ്പ് മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് മെയ് 16 വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. കൊല്ലം ജില്ലയിലെ […]

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്ദ്ദമായതോടെ സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായി. അതീ തീവ്ര മഴ്യക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്,ണ വകുപ്പ് മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് മെയ് 16 വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
തിരുവനന്തപുരത്ത് പരക്കെ മഴയും ശക്തമായ കാറ്റുമുണ്ട്.ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി നൂറ് സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
മലപ്പുറത്ത് പൊന്നാനി വെളിയങ്കോട് ശക്തമായ കടലാക്രമണത്തില്‍ 50 വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ ശക്തമായതോടെ ഇരുപത് പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
നാലു ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക.. ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. മലയോരങ്ങളിലും തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- TAGS:
- RAIN ALERT