Top

ഇംഗ്ലണ്ട്-ജര്‍മനി മത്സരം കണ്ടത് റെക്കോഡ് പ്രേക്ഷകര്‍; യൂറോ സെമിക്കും ഫൈനലിനും കൂടുതല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

യൂറോ കപ്പില്‍ ഇംഗ്ലണ്ട്-ജര്‍മനി പ്രീക്വാര്‍ട്ടര്‍ മത്സരം കണ്ടത് റെക്കോഡ് പ്രേക്ഷകര്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജര്‍മനിയെ തകര്‍ത്ത മത്സരത്തിന് ബി.ബി.സിയില്‍ മാത്രം രണ്ടു കോടി പ്രേക്ഷകരായിരുന്നു. 20.6 മില്യണ്‍ പ്രേക്ഷകരിലൂടെ ബി.ബി.സിയുടെ ഓഡിയന്‍സ് ഷെയര്‍ 80 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.കെയിലെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരും മത്സരം വീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നും നേടിയ ഗോളുകളിലായിരുന്നു ഇംഗ്ലീഷ് വിജയം. ക്വാര്‍ട്ടറില്‍ ഞായറാഴ്ച യുക്രെയ്‌നെയാണ് ഇംഗ്ലണ്ട് നേരിടുക. ടീം സെമിയില്‍ […]

30 Jun 2021 9:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലണ്ട്-ജര്‍മനി മത്സരം കണ്ടത് റെക്കോഡ് പ്രേക്ഷകര്‍; യൂറോ സെമിക്കും ഫൈനലിനും കൂടുതല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍
X

യൂറോ കപ്പില്‍ ഇംഗ്ലണ്ട്-ജര്‍മനി പ്രീക്വാര്‍ട്ടര്‍ മത്സരം കണ്ടത് റെക്കോഡ് പ്രേക്ഷകര്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജര്‍മനിയെ തകര്‍ത്ത മത്സരത്തിന് ബി.ബി.സിയില്‍ മാത്രം രണ്ടു കോടി പ്രേക്ഷകരായിരുന്നു. 20.6 മില്യണ്‍ പ്രേക്ഷകരിലൂടെ ബി.ബി.സിയുടെ ഓഡിയന്‍സ് ഷെയര്‍ 80 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.കെയിലെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരും മത്സരം വീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നും നേടിയ ഗോളുകളിലായിരുന്നു ഇംഗ്ലീഷ് വിജയം. ക്വാര്‍ട്ടറില്‍ ഞായറാഴ്ച യുക്രെയ്‌നെയാണ് ഇംഗ്ലണ്ട് നേരിടുക. ടീം സെമിയില്‍ കടന്നാല്‍ സെമിയിലും ഫൈനലിലും വെംബ്ലി സ്‌റ്റേഡിയത്തില്‍ കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കാനാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിലവില്‍ 25,000 പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുന്നത്. ഇത് 50,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യം. ഫൈനലിന് 60,000 പേര്‍ക്ക് മ്രപവേശനം അനുവദിക്കുമെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 90,000 ആണ് വെംബ്ലി സ്‌റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി.

Next Story

Popular Stories