4187 കൊവിഡ് മരണം രേഖപ്പെടുത്തി രാജ്യം, കടുത്ത നിയന്ത്രണങ്ങൾ സ്വീകരിച്ചില്ലെങ്കിൽ മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കും
മൂന്നാം തരംഗം കുട്ടികളിലാകും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതാണ് മുന്നറിയിപ്പ്. രാജ്യത്ത് നിലവിൽ കുട്ടികൾക്കായി ഒരു പ്രതിരോധ മരുന്ന് ഇല്ലെന്നുള്ളത് ആശങ്കക്ക് വഴിവെക്കുന്നതാണ്.

കൊവിഡ് രോഗബാധയിൽ വൻവർദ്ധനവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4187 ആയി. രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണസംഖ്യയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 401078 പുതിയ കൊവിഡ് രോഗികളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,18,609 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 2,18,92,676 എന്ന സംഖ്യയിലേക്കു ഉയർന്നു. ആകെ മരണസംഖ്യ 2,38,270 യും , ചികിത്സയിലുള്ളവർ 37,23,446 ഉം, ആയി മാറി. നിലവിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തവർ 16,73,46,544 ആണ്.
കൊവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് രാജ്യം കടക്കാതിരിക്കാനായി കടുത്ത മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം തരംഗം കുട്ടികളിലാകും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതാണ് മുന്നറിയിപ്പ്. രാജ്യത്ത് നിലവിൽ കുട്ടികൾക്കായി ഒരു പ്രതിരോധ മരുന്ന് ഇല്ലെന്നുള്ളത് ആശങ്കക്ക് വഴിവെക്കുന്നതാണ്.
കേരളത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും 24 മണിക്കൂറിനിടെ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യ വകുപ്പ് കണക്കുക്കള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറില്‍ 274 പേരെ ഐസിയൂവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ ഇത്തരത്തില്‍ രോഗികളില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്.
നിലവില്‍ 2323 പേരാണ് സംസ്ഥാനത്ത് ഐസിയൂവില്‍ കഴിയുന്നത്. 1138 പേര് വെറ്റിലേറ്ററിലും ചികിത്സയിലുണ്ട്. ഇനി സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 508 വെന്റിലേറ്റര്‍ ഐസിയു, 285 വെന്റിലേറ്റര്‍, 1661 ഓക്സജ്ജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്.
കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചു കൊവിഡ് വ്യാപനം തടയാനായി കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും ലോക് ഡൗണുകളും കർഫ്യൂകളും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, മണിപ്പൂർ എന്നിവയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങൾ.