കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം യുഡിഎഫിന് വേണ്ടി; ലീഗ് വിമതന്റെ നീക്കങ്ങള്‍ അവസാനിക്കുന്നില്ല
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ സജീവം. കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍ ടികെ അഷ്റഫാണ് യുഡിഎഫ് സ്ഥാനാത്ഥി ടോണി ചമ്മണിക്കായി വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തുടരുന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തുമെന്ന സൂചനയും അഷ്റഫ് നല്‍കുന്നുണ്ട്. കൊച്ചിയിലെ സിറ്റിങ് എംഎല്‍എയും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ കെജെ മാക്സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതെന്നാണ് അഷ്റഫിന്റെ വാദം. കൊച്ചിയുടെ വികസനത്തിന് പ്രാധാന്യം നല്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്ക്കുന്നതെന്നും […]

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ സജീവം. കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍ ടികെ അഷ്റഫാണ് യുഡിഎഫ് സ്ഥാനാത്ഥി ടോണി ചമ്മണിക്കായി വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തുടരുന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തുമെന്ന സൂചനയും അഷ്റഫ് നല്‍കുന്നുണ്ട്.
കൊച്ചിയിലെ സിറ്റിങ് എംഎല്‍എയും സിപിഐഎം സ്ഥാനാര്‍ത്ഥിയുമായ കെജെ മാക്സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതെന്നാണ് അഷ്റഫിന്റെ വാദം. കൊച്ചിയുടെ വികസനത്തിന് പ്രാധാന്യം നല്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തല്ക്കാലം തുടരും. മാറ്റം വേണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കുമെന്നും ടികെ അഷ്ഫറ് വ്യക്തമാക്കി.
ലീഗ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ അഷ്റഫ് വിമത നീക്കം നടത്തിയത്. രണ്ടാം ഡിവിഷനില്‍ ജനവിധി തേടി വിജയിക്കുകയും വ്യക്തമായ ഭൂരിപക്ഷം ഇരുമുന്നണിക്കും ഇല്ലാതിരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.