Top

യുവരാജിന്റെ തിരിച്ചുവരവിനെ തടഞ്ഞതെന്ത്?

വിരമിച്ച താരങ്ങളെ വിദേശ മത്സരങ്ങള്‍ കളിക്കാന്‍ പ്രോത്സാഹിപ്പിക്കാത്ത ബിസിസിഐ നിലപാടിനെതിരെ മുന്‍പും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു

1 Jan 2021 11:12 AM GMT

യുവരാജിന്റെ തിരിച്ചുവരവിനെ  തടഞ്ഞതെന്ത്?
X

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടി കളിക്കാനുള്ള യുവരാജ് സിങിന്റെ ആഗ്രഹത്തെ നിഷേധിച്ച ബിസിസിഐ നടപടിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെയടക്കം ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടി കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അനുമതിക്കായി അയച്ച കത്തിന് ആവശ്യം നിഷേധിച്ചുകൊണ്ടായിരുന്നു ബിസിസിഐയുടെ മറുപടി. തുടര്‍ന്ന് ക്രിക്കറ്റ് ലോകത്തുനിന്ന് തന്നെ ആരംഭിച്ച വിമര്‍ശനങ്ങള്‍ യുവരാജിന്റെ ആവശ്യം നിഷേധിക്കാന്‍ ബിസിസിഐ മുന്നോട്ടുവെച്ച കാരണങ്ങളെ ചൊല്ലിയിരുന്നു.

വിരമിക്കലിന് ശേഷം വിദേശ ടൂര്‍ണമെന്റുകളില്‍ കളിച്ചു എന്ന പ്രധാനകാരണത്തെ മുന്നോട്ടുവെച്ചായിരുന്നു ബിസിസിഐ ആവശ്യം നിഷേധിച്ചത്.

VVS Laxman lauds Yuvraj Singh for his 'unwavering spirit'

കാനഡ ടി20 ലീഗില്‍ ‘ടൊറന്റോ നാഷണല്‍സി’ന് വേണ്ടിയും, അബുദാബി ടി10 ലീഗില്‍ ‘മാറാത്ത അറേബ്യന്‍സി’ന് വേണ്ടിയും യുവരാജ് കളിച്ചിരുന്നു. ഇക്കാരണത്താലാണ് യുവിക്ക് അവസരം നിഷേധിക്കപ്പെട്ടത്. ഇത്തരത്തില്‍ വിരമിച്ച താരങ്ങളെ വിദേശ മത്സരങ്ങള്‍ കളിക്കാന്‍ പ്രോത്സാഹിപ്പിക്കാത്ത ബിസിസിഐ നിലപാടിനെതിരെ മുന്‍പും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്പിന്നര്‍ പ്രവീണ്‍ താംബെക്ക് ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനും ഇതേ കാരണത്താല്‍ മുന്‍പ് ബിസിസിഐ അനുമതി നിഷേധിച്ചിരുന്നു.

കാനഡ ടി20യിലെ പ്രകടനത്തിന് ശേഷം യുവരാജ് ബിഗ്ബാഷ് ലീഗില്‍ കളിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ഇതിന് ശേഷമാണ് യുവരാജ് പഞ്ചാബ് ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം അറിയിച്ചത്. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള സാധ്യതാടീമിലും താരം സ്ഥാനം പിടിച്ചിരുന്നെങ്കിലും അപ്രതീക്ഷിത നടപടിയിലൂടെ ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നു. ഒടുവില്‍ യുവരാജില്ലാത്ത ടീമിനെ പഞ്ചാബ് പ്രഖ്യാപിക്കുകയായിരുന്നു; മന്‍ദീപ് സിങാണ് ക്യാപ്റ്റന്‍.

Yuvraj Singh: Yuvraj Singh - The eternal entertainer pulling crowds in  Canada | Cricket News

2007ലെ ടി20യിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക പങ്ക് വഹിച്ച യുവി അര്‍ബുധ ബാധയെ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് തിരിച്ചുവന്നെങ്കിലും പ്രകടനങ്ങളില്‍ മുന്നോട്ട് പോവാനാവാതായതോടെയാണ് വിരമിക്കല്‍ തീരുമാനമെടുത്തത്. എന്നാല്‍ ഈ തീരുമാനത്തില്‍ പിന്നീട് നിരാശ തോന്നിയെന്ന് യുവി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രാദേശിക ക്രിക്കറ്റിലുടെ മടങ്ങാനുള്ള താരത്തിന്റെ നീക്കം ആരംഭിച്ചത്. ഈ നീക്കത്തെയാണ് ബിസിസിഐ അനുമതി നിഷേധത്തിലൂടെ തടയുന്നത്.

അതേസമയം, എന്ത് കാരണത്താലാണ് യുവിയുടെ ആവശ്യം ബിസിസിഐ നിഷേധിച്ചതെന്ന് വ്യക്തമല്ലെന്നായിരുന്നു യുവരാജ് സിങിന്റെ അച്ഛന്റെ പ്രതികരണം. എന്തുതന്നെയായാലും തീരുമാനം ബിസിസിഐയുടേതാണെന്ന് പ്രതികരിച്ച യോഗ് രാജ് സിങ് വിരമിച്ച താരങ്ങള്‍ മടങ്ങിവരവിന് ആവശ്യത്തിന് സമയമനുവദിക്കണമെന്നും വ്യക്തമാക്കി. അവര്‍ക്ക് ഒപ്പം കളിക്കുന്ന യുവതാരങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരുപാട്
പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

Next Story

Popular Stories