Top

‘ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു’; കസ്റ്റംസിനെ വിളിച്ചതിന് തെളിവില്ലെന്ന് കോടതി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞു.

17 Nov 2020 8:07 PM GMT

‘ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു’; കസ്റ്റംസിനെ വിളിച്ചതിന് തെളിവില്ലെന്ന് കോടതി
X

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞു. ചൊവ്വാഴ്ച്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയുളള ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം. എന്‍ഫോഴ്‌സ്‌മെന്റ് മുദ്രവച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ പരാമര്‍ശം. സപ്നയുടെ മൊഴി സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ശിവശങ്കര്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചെന്ന് സമ്മതിച്ചെന്ന മൊഴി കേസ് രേഖകളിലില്ലന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിന്റഎ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

ശിവശങ്കറിന്റെ ജാമ്യം തള്ളി എന്ന ഒറ്റവരി വാചകത്തിലാണ് കോടതി വിധി പ്രസ്ഥാവിച്ചത്. പിന്നീടാണ് 52 പേജുകളുള്ള വിധി പകര്‍പ്പ് പുറത്ത് വന്നത്. ജാമ്യപേക്ഷയെ എതിര്‍ത്ത് ഇഡി നല്‍കിയ പ്രധാന വാദം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്ന് മൊഴി നല്‍കിയെന്നായിരുന്നു. എന്നാല്‍ കോടതിക്ക് അതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് വിധി പകര്‍പ്പില്‍ വ്യക്തമാക്കിുയിട്ടുണ്ട്.

സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇതു സത്യമാണെങ്കില്‍ സ്വര്‍ണമടങ്ങിയ ബാഗുകള്‍ വിട്ടുകിട്ടാന്‍ ആണോ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താന്‍ തുടരന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നുശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ വിധിന്യായത്തില്‍ കോടതി പറഞ്ഞു. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത് മൂന്നോ നാലോ തവണയാണ്. സ്വപ്ന നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കര്‍ ഇടപെട്ട് വിട്ടുനല്‍കിയ ബാഗില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെങ്കിലും പ്രാരഭ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും 52 പേജുള്ള വിധിയില്‍ കോടതി വ്യക്തമാക്കി. ശിവശങ്കറിന്റെ ആരോഗ്യ പ്രശ്‌നങ്ങളും, മറ്റ് വ്യക്തിപരമായ കാര്യങ്ങളും ജാമ്യത്തിന് പരിഗണിക്കാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇഡിക്കെതിരെ ശിവശങ്കര്‍ എഴുതികൊടുത്ത വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു. ഇതോടെ ഈ മാസം 26 വരെ ശിവശങ്കര്‍ ജയിലില്‍ തുടരും. ഇതിനിടെ വിജിലന്‍സിന് ശിവശങ്കറിനെ ജയിലില്‍ എത്തി ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Next Story

Popular Stories