Top

‘ഞങ്ങളുടേത് രാഷ്ട്രീയം എന്തെന്ന് അറിയാത്ത സ്ഥാനാര്‍ത്ഥികള്‍’ ‘അതെല്ലാം കോണ്‍ഗ്രസിന്റെ കഴിവുകേട്’; ട്വന്റി ട്വന്റി തോല്‍വിയില്‍ സാബു

യുഡിഎഫിന്റെ വോട്ട് തങ്ങള്‍ നേടിയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്നും ട്വന്റി ട്വന്റിയുടെ ശക്തി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. തോല്‍വിക്ക് കാരണം പഞ്ചായത്തുകളിലെ ഭരണവിരുദ്ധവികാരമല്ലെന്നും പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടാണെന്നും സാബു പറഞ്ഞു. സാബു ജേക്കബിന്റെ വാക്കുകള്‍: ”നാലു പഞ്ചായത്തുകളില്‍ മാത്രം അധികാരത്തിലുള്ള ഞങ്ങള്‍ വളരെ പെട്ടെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ക്കൊടുവില്‍ 25 ദിവസമായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. അതില്‍ ഏഴു ദിവസത്തോളം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്ക്. ബാക്കി 18 ദിവസത്തില്‍ […]

3 May 2021 8:42 AM GMT

‘ഞങ്ങളുടേത് രാഷ്ട്രീയം എന്തെന്ന് അറിയാത്ത സ്ഥാനാര്‍ത്ഥികള്‍’ ‘അതെല്ലാം കോണ്‍ഗ്രസിന്റെ കഴിവുകേട്’; ട്വന്റി ട്വന്റി തോല്‍വിയില്‍ സാബു
X

യുഡിഎഫിന്റെ വോട്ട് തങ്ങള്‍ നേടിയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്നും ട്വന്റി ട്വന്റിയുടെ ശക്തി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. തോല്‍വിക്ക് കാരണം പഞ്ചായത്തുകളിലെ ഭരണവിരുദ്ധവികാരമല്ലെന്നും പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടാണെന്നും സാബു പറഞ്ഞു.

സാബു ജേക്കബിന്റെ വാക്കുകള്‍: ”നാലു പഞ്ചായത്തുകളില്‍ മാത്രം അധികാരത്തിലുള്ള ഞങ്ങള്‍ വളരെ പെട്ടെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ക്കൊടുവില്‍ 25 ദിവസമായിരുന്നു ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. അതില്‍ ഏഴു ദിവസത്തോളം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്ക്. ബാക്കി 18 ദിവസത്തില്‍ രണ്ടോ മൂന്നോ ദിവസം പത്രിക കൊടുക്കല്‍ നടപടികളുമായി പോയി. 14 ദിവസമായിരുന്നു മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന സമയം. രണ്ടാമത് കുന്നത്തുനാടില്‍ നാലു പഞ്ചായത്തുകളിലാണ് ഞങ്ങളുടെ ഭരണം നടക്കുന്നത്. ബാക്കി പഞ്ചായത്തില്‍ പ്രവര്‍ത്തകര്‍ ഇല്ല.”

”രാഷ്ട്രീയത്തിന്റെ എബിസിഡി അറിയില്ലാത്ത എട്ടു സ്ഥാനാര്‍ത്ഥികളുമായാണ് ഞങ്ങള്‍ മത്സരത്തിനിറങ്ങിയത്. അതും മൂന്ന് ദേശീയമുന്നണികളെ നേരിട്ട്. നേടിയത് 14 ശതമാനം വോട്ടുകളാണ്. ആറു മണ്ഡലങ്ങളില്‍ ഞങ്ങള്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ട് മണ്ഡലങ്ങളില്‍ നാലാം സ്ഥാനത്തുമെത്തി. കിഴക്കമ്പലം തട്ടകമാണ്. പ്രചരണപ്രവര്‍ത്തനങ്ങള്‍ അവസാനം നോക്കാമെന്ന് കരുതിയതാണ്. എന്നാല്‍ രണ്ടുദിവസങ്ങളാണ് കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കാന്‍ സമയം ലഭിച്ചത്. പല സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തത് കൊണ്ടാണ് തട്ടകത്തില്‍ വോട്ട് കുറഞ്ഞത്. അല്ലാതെ ഭരണവിരുദ്ധവികാരമൊന്നുമല്ല. ഏന്തെങ്കിലും മുന്നണിയുടെ വോട്ടുകള്‍ മറിഞ്ഞെന്ന് കരുതുന്നുണ്ടെങ്കില്‍, അവര്‍ ട്വന്റി ട്വന്റിയുടെ ശക്തി അംഗീകരിക്കുക എന്നതാണ്. വോട്ട് വന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ കഴിവുകേടുമാണ്. ഈ തെരഞ്ഞെടുപ്പിലൂടെ 140 മണ്ഡലങ്ങളിലും മത്സരിക്കാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്ക് ലഭിച്ചു.”

ഈ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്വന്റി ട്വന്റിയുടെ കണക്കുകൂട്ടലെല്ലാം പിഴച്ചു. ട്വന്റി ട്വന്റിയ്ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്ന കുന്നത്തുനാട് മണ്ഡലത്തില്‍ അവര്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍പ്പോലും ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല. കൊച്ചി, കോതമംഗലം, പെരുമ്പാവൂര്‍, വൈപ്പിന്‍, മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. എറണാകുളത്തും തൃക്കാക്കരയിലുമാകട്ടെ ട്വന്റി ട്വന്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുന്നത്തുനാട്ടില്‍ 42,701 വോട്ടുകളും തൃക്കാക്കരയില്‍ 4300 വോട്ടുകളും കൊച്ചിയില്‍ 19550 വോട്ടുകളും കോതമംഗലത്ത് 2693 വോട്ടുകളും മൂവാറ്റുപുഴയില്‍ 3444 വോട്ടുകളുമാണ് ട്വന്റി ട്വന്റിയ്ക്ക് നേടാന്‍ സാധിച്ചത്.

കുന്നത്തുനാട്ടിലും കൊച്ചിയിലും യുഡിഎഫിനെ ട്വന്റി ട്വന്റി കുറച്ചൊക്കെ കുഴപ്പത്തിലാക്കിയിരുന്നു. കുന്നത്തുനാട്ടില്‍ വിപി സജീന്ദ്രനെ പിവി ശ്രീനിജന്‍ തോല്‍പ്പിച്ചത് 2815 വോട്ടുകള്‍ക്കാണ്. കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റി പിടിച്ച വോട്ടുകളാണ് ഈ തോല്‍വിയുടെ പ്രധാന കാരണം. കനത്ത തിരിച്ചടിയ്ക്കിടയിലും ട്വന്റി ട്വന്റിയ്ക്ക് ആശ്വസിക്കാനാകുന്ന ഏക കാര്യവും ഇത് തന്നെ. ട്വന്റി ട്വന്റിയുടെ സ്വന്തമെന്ന് വിശേഷണമുണ്ടായിരുന്ന കിഴക്കമ്പലത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ 2000 വോട്ടുകളാണ് ട്വന്റി ട്വന്റിയ്ക്ക് കുറഞ്ഞത്. തൃക്കാക്കരയിലും എറണാകുളത്തും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ട്വന്റി ട്വന്റിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story