റിയല്‍മി V15 5ജി ഉടന്‍ ഇന്ത്യയില്‍

റിയല്‍മി എക്സ് 7 സീരിസിനു ശേഷം കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലായ റിയല്‍മി V15 5G ഉടന്‍ ഇന്ത്യയിലെത്തുമെന്ന് സൂചന. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് പുറത്തിറക്കിയ പുതിയ ചാര്‍ട്ടിങ്ങില്‍ റിയല്‍മിയുടെ പുതിയ മോഡലും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ ഈ മോഡല്‍ ചൈനയില്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. X7 സീരിസിലെ X7 pro ഇന്ത്യയിലെത്തുന്നതിന് പിന്നാലെ V15 മോഡലും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സില്‍വര്‍, നീല, എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന V15 5G മോഡല്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജും നല്‍കുന്നുണ്ട്. കൂടാതെ 8 ജിബി റാമിലും ഫോണ്‍ ലഭ്യമാകുമെന്നും കമ്പനി പറയുന്നു. 17000 രൂപയാണ് 6 ജിബി റാമിലുള്ള ഫോണിന്റെ വില. 22,600 രൂപ നല്‍കിയാല്‍ 8 ജിബി റാമുള്ള V15 5G മോഡല്‍ സ്വന്തമാക്കാം. 6.4 ഇഞ്ച് സൂപ്പര്‍ AMOLED പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് റിയല്‍മി പുതിയ മോഡലിനായി റിയല്‍മി രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ ഫിങ്കര്‍ പ്രിന്റ്് സെന്‍സറും ഡിസ്പ്ലേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിങ്കര്‍ പ്രിന്റ് സെന്‍സറിന് പുറമേ ഫേസ് സ്‌കാനര്‍ ലോക്കും V15 5G മോഡലിലുണ്ട്. 18 മിനുറ്റിനുള്ളില്‍ 4310mAh ബാറ്ററിയടെ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഡസ്റ്റ് പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നിവയ്ക്കുള്ള ഐപി പ്രൊട്ടഷനും ഈ പുതിയ മോഡലിനുണ്ട്.

ഫോട്ടോഗ്രാഫി സാധ്യതകള്‍ മുന്നില്‍ കണ്ട് മൂന്ന് ബാക്ക് ക്യാമറകളാണ് ഫോണിനുള്ളത്. 64 മേഗ പിക്സലിന്റെ മെയിന്‍ സെന്‍സര്‍ ക്യമറയ്ക്ക് പുറമെ 8 മേഗ പിക്സലിന്റെ ഒരു wide angle lens സെറ്റപ്പും 2 എം പി മാക്രോ സെന്‍സറും ഈ മൂന്ന് ക്യാമറകളുടെ കൂട്ടത്തിലുണ്ട്. സെല്‍ഫിയ്ക്കായി 16 മേഗാ പിക്സല്‍ ക്യാമറയാണ് ഫോണിനുള്ളത്. 4 K വീഡിയോ റെക്കോര്‍ഡിങ്ങ്, അള്‍ട്രാ ഇമേജ് സ്റ്റെബലൈസേഷന്‍, സ്ലോ മോഷന്‍ വീഡിയോ ഫെസിലിറ്റ് എന്നിവയും V15 5G .യെ ജനപ്രിയമാക്കാന്‍ സാധ്യതയുണ്ട്

എന്നാല്‍ X7 സീരിസിലെ X7 , X7 പ്രോ എന്നിവയുടെ ലോഞ്ചിംഗിന് ശേഷം മാത്രമായിരിക്കും പുതിയ മോഡല്‍ ഇന്ത്യയിലെത്തുക. X7 സീരീസ് ഈ മാസം ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

Latest News