Top

വരാനെയെ യുണൈറ്റഡിന് വില്‍ക്കാന്‍ റയല്‍ തയാര്‍; പക്ഷേ നല്‍കേണ്ടത് 30 മില്യണ്‍ യൂറോ

പുതിയ സീസണില്‍ സെന്റര്‍ ബാക്കിനെ തേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നോട്ടം റയല്‍ മാഡ്രിഡിനെ ഫ്രഞ്ച് താരം റാഫേല്‍ വരാനെയെ. സീസണില്‍ താരങ്ങളെ വെട്ടിച്ചുരുക്കാന്‍ ലക്ഷ്യമിടുന്ന റയല്‍ താരത്തെ വില്‍ക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ട്. എന്നാല്‍ 30 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുകയായി ചോദിക്കുന്നത്. 2022 വരെയാണ് വരാനെയ്ക്ക് റയലുമായി കരാര്‍ ഉള്ളത്. അടുത്ത സീസണ്‍ കഴിഞ്ഞാല്‍ താരത്തെ ഫ്രീ ഏജന്റായി ലഭിക്കും. ഈ സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കി വരാനെയെ സ്വന്തമാക്കാന്‍ യുണൈറ്റഡ് […]

2 Jun 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരാനെയെ യുണൈറ്റഡിന് വില്‍ക്കാന്‍ റയല്‍ തയാര്‍; പക്ഷേ നല്‍കേണ്ടത് 30 മില്യണ്‍ യൂറോ
X

പുതിയ സീസണില്‍ സെന്റര്‍ ബാക്കിനെ തേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നോട്ടം റയല്‍ മാഡ്രിഡിനെ ഫ്രഞ്ച് താരം റാഫേല്‍ വരാനെയെ. സീസണില്‍ താരങ്ങളെ വെട്ടിച്ചുരുക്കാന്‍ ലക്ഷ്യമിടുന്ന റയല്‍ താരത്തെ വില്‍ക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ട്.

എന്നാല്‍ 30 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുകയായി ചോദിക്കുന്നത്. 2022 വരെയാണ് വരാനെയ്ക്ക് റയലുമായി കരാര്‍ ഉള്ളത്. അടുത്ത സീസണ്‍ കഴിഞ്ഞാല്‍ താരത്തെ ഫ്രീ ഏജന്റായി ലഭിക്കും. ഈ സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കി വരാനെയെ സ്വന്തമാക്കാന്‍ യുണൈറ്റഡ് തയാറാകുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം ഈ സീസണില്‍ ടീം വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്. ഇക്കാര്യം ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് വ്യക്തമാക്കിക്കഴിഞ്ഞു. വരാനെ ഈ സീസണ്‍ തന്നെ ക്ലബ് വിടുമെന്ന സൂചനയും പെരസ് നല്‍കിയിട്ടുണ്ട്.

അതിനാല്‍ തന്നെ യുണൈറ്റഡിന് താരത്തെ സ്വന്തമാക്കണമെങ്കില്‍ ഈ സീസണ്‍ തന്നെ വേണം. അതിന് റയല്‍ ചോദിക്കുന്ന പണവും നല്‍കണം. നായകന്‍ ഹാരി മഗ്വെയ്‌റിന് ഒപ്പം നില്‍ക്കുന്ന പ്രതിരോധതാരത്തെയാണ് യുണൈറ്റഡ് തേടുന്നത്. 28 വയസുള്ള വരാനെയ്ക്ക് അതിനു സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

Next Story

Popular Stories