Top

‘റൊണാള്‍ഡോയും മൗറീഞ്ഞോയും വെറും വിഡ്ഡികള്‍’; റയല്‍ പ്രസിഡന്റിന്റെ പുതിയ വീഡിയോയും പുറത്ത്

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ റയല്‍ മാഡ്രിഡ് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലെരാളായ പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ക്ലബ് പ്രസിഡന്റ്് ഫ്‌ളോറന്റിനോ പെരസ് നിരന്തരം അപമാനിച്ചിരുന്നതായി വ്യക്തമാകുന്നു. റൊണാള്‍ഡോയെയയും പരിശീലകനായിരുന്ന ഹൊസെ മൗറീഞ്ഞോയെയും പെരസ് വിഡ്ഢിയെന്ന് മുദ്രകുത്തിയതായി വീഡിയോ പുറത്തുവിട്ട് സ്പാനിഷ് മാധ്യമമായ എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2012ലെ ഒരു പരാജയത്തിന് പിറകെയാണ് പെരസ് റൊണാള്‍ഡോയെ ”ഒരു വിഡ്ഢി” എന്ന് വിളിച്ചത്. ”അയാള്‍ക്ക് ഭ്രാന്താണ്,” എന്നും റൊണാള്‍ഡോയെക്കുറിച്ച് പെരസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയയുന്നു. ”ഈ മനുഷ്യന്‍ […]

16 July 2021 1:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘റൊണാള്‍ഡോയും മൗറീഞ്ഞോയും വെറും വിഡ്ഡികള്‍’; റയല്‍ പ്രസിഡന്റിന്റെ പുതിയ വീഡിയോയും പുറത്ത്
X

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ റയല്‍ മാഡ്രിഡ് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലെരാളായ പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ക്ലബ് പ്രസിഡന്റ്് ഫ്‌ളോറന്റിനോ പെരസ് നിരന്തരം അപമാനിച്ചിരുന്നതായി വ്യക്തമാകുന്നു.

റൊണാള്‍ഡോയെയയും പരിശീലകനായിരുന്ന ഹൊസെ മൗറീഞ്ഞോയെയും പെരസ് വിഡ്ഢിയെന്ന് മുദ്രകുത്തിയതായി വീഡിയോ പുറത്തുവിട്ട് സ്പാനിഷ് മാധ്യമമായ എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2012ലെ ഒരു പരാജയത്തിന് പിറകെയാണ് പെരസ് റൊണാള്‍ഡോയെ ”ഒരു വിഡ്ഢി” എന്ന് വിളിച്ചത്. ”അയാള്‍ക്ക് ഭ്രാന്താണ്,” എന്നും റൊണാള്‍ഡോയെക്കുറിച്ച് പെരസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയയുന്നു.

”ഈ മനുഷ്യന്‍ ഒരു വിഡ്ഢിയാണ്, രോഗിയാണ്. ഈ വ്യക്തി നോര്‍മലാണെന്ന് നിങ്ങള്‍ കരുതുന്നു, പക്ഷേ അവന്‍ നോര്‍മലല്ല. അല്ലെങ്കില്‍, അവന്‍ ഈ കാര്യങ്ങളൊന്നും ചെയ്യില്ലായിരുന്നു,”-എന്നായിരുന്നു പെരസിന്റെ പരാമര്‍ശം. മൗറീഞ്ഞോ 2010 നും 2013 നും ഇടയിലാണ് റയലിന്റെ പരിശീലക സ്ഥാനം വഹിച്ചത്. മത്സരത്തിലെ തോല്‍വിയെത്തുടര്‍ന്ന് മൗറീഞ്ഞോയെയും പെരസ് അധിക്ഷേപിക്കുന്നുണ്ട്.

”ഇവര്‍ ഭയങ്കര അഹംഭാവമുള്ളവരാണ്, നശിച്ചു പോയവരുമാണ്, പരിശീലകനും അവനും, അവര്‍ യാഥാര്‍ത്ഥ്യം കാണുന്നില്ല,” എന്നാണ് റോണോയെയും മൗറിഞ്ഞോയെയും കുറിച്ച് പെരസ് പറഞ്ഞത്. ”മൗറീഞ്ഞോ ഒരു വിഡ്ഢിയാണ്. അവന്‍ അല്‍പ്പം അബ്‌നോര്‍മലാണ്. ലൈസന്‍സില്ലാതെ അയാള്‍ ഓടിക്കുന്നു. സമ്മര്‍ദ്ദത്തില്‍ അദ്ദേഹം അമ്പരന്നുപോയി,” പെരസിന്റെ സംഭാഷണത്തില്‍ പറയുന്നു.

2006 ല്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തില്‍ നേരത്തെ റയല്‍ മാഡ്രിഡ് ഇതിഹാസങ്ങളായ റൗള്‍ ഗോണ്‍സാലസ്, ഇകേര്‍ കസിയസ് എന്നിവരെ ”ഏറ്റവും വലിയ തട്ടിപ്പുകാര്‍” എന്ന് പെരസ് വിമര്‍ശിച്ചതായി നേരത്തെ വീഡിയോ സഹിതം റിപ്പോാര്‍ട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ റൊാണാള്‍ഡോയെയും മൗറീഞ്ഞോയെയും അധിക്ഷേപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍.

Next Story

Popular Stories