Top

എംബാപ്പെയെ കിട്ടില്ല; ഹാലണ്ടിനെ ഉറപ്പിച്ച് റയല്‍ മാഡ്രിഡ്, ഡോര്‍ട്ടുമുണ്ടായി ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുകള്‍

പി.എസ്.ജിയുടെ ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാനുള്ള നീക്കം പാളിയതോടെ നോര്‍വീജിയന്‍ യുവതാരം എര്‍ലിങ് ഹാലണ്ടിനെ ക്ലബില്‍ എത്തിക്കാനുറച്ച് റയല്‍ മാഡ്രിഡ്. റയലിലേക്കുള്ള ട്രാന്‍സ്ഫര്‍ നീക്കത്തിന് ഹാലണ്ട് സമ്മതം മൂളിയതോടെ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ടുമുണ്ടുമായി റയല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഹാലണ്ടിന്റെ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ചാണ് ഇരുക്ലബുകളും ധാരണയിലെത്താനുള്ളത്. താരത്തിനായി 150 മില്യണ്‍ യൂറോയാണ് ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്നത്. 2022-ല്‍ ഹാലണ്ടിന്റെ റിലീസ് ക്ലോസ് നിലവില്‍ വരുന്നതോടെ ഈ വര്‍ഷം ട്രാന്‍സ്ഫര്‍ നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷം 75 മില്യണ്‍ […]

23 Jun 2021 10:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംബാപ്പെയെ കിട്ടില്ല; ഹാലണ്ടിനെ ഉറപ്പിച്ച് റയല്‍ മാഡ്രിഡ്, ഡോര്‍ട്ടുമുണ്ടായി ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുകള്‍
X

പി.എസ്.ജിയുടെ ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാനുള്ള നീക്കം പാളിയതോടെ നോര്‍വീജിയന്‍ യുവതാരം എര്‍ലിങ് ഹാലണ്ടിനെ ക്ലബില്‍ എത്തിക്കാനുറച്ച് റയല്‍ മാഡ്രിഡ്. റയലിലേക്കുള്ള ട്രാന്‍സ്ഫര്‍ നീക്കത്തിന് ഹാലണ്ട് സമ്മതം മൂളിയതോടെ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ടുമുണ്ടുമായി റയല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ഹാലണ്ടിന്റെ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ചാണ് ഇരുക്ലബുകളും ധാരണയിലെത്താനുള്ളത്. താരത്തിനായി 150 മില്യണ്‍ യൂറോയാണ് ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്നത്. 2022-ല്‍ ഹാലണ്ടിന്റെ റിലീസ് ക്ലോസ് നിലവില്‍ വരുന്നതോടെ ഈ വര്‍ഷം ട്രാന്‍സ്ഫര്‍ നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷം 75 മില്യണ്‍ യൂറോയ്ക്ക് താരത്തെ വില്‍ക്കാന്‍ ഡോര്‍ട്ട്മുണ്ട് നിര്‍ബന്ധിതരാകും.

അതിനാല്‍ 2022-ലെ തുകയുടെ ഇരട്ടിയാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്. താരത്തിനായി 110 മില്യണ്‍ യൂറോ വരെ റയല്‍ മാഡ്രിഡ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമമായ ലാ റിപ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതു ഡോര്‍ട്ട്മുണ്ട് തള്ളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 130 മില്യണ്‍ യൂറോയുടെ പിതിയ ബിഡ് സമര്‍പ്പിക്കാന്‍ റയല്‍ ഒരുങ്ങുകയാണെന്നും ഇതിനു ഡോര്‍ട്ട്മുണ്ട് സമ്മതം മൂളിയേക്കുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2024 വരെയാണ് ഹാലണ്ടിന് ഡോര്‍ട്ട്മുണ്ടുമായി കരാര്‍ നിലവിലുള്ളത്. ഇക്കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളാണ് ഹാലണ്ട് നേടിയത്. 12 അസിസ്റ്റുകളും സ്വന്തം പേരിലുണ്ട്. ഇതില്‍ 10 ഗോളുകളും 10 അസിസ്റ്റുകളും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആണെന്നതും ശ്രദ്ധേയമാണ്.

Next Story

Popular Stories