Top

വരാനെയ്ക്ക് പുതിയ കരാര്‍ വാഗ്ദാനം ചെയ്തു റയല്‍; തീരുമാനം കൈക്കൊള്ളാതെ താരം

ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാനെയ്ക്ക് പുതിയ കരാര്‍ നല്‍കാനൊരുങ്ങി റയല്‍ മാഡ്രിഡ്. ഇതു സംബന്ധിച്ച് താരവുമായി രണ്ടാഴ്ച മുമ്പ് തന്നെ റയല്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനം യൂറോ കപ്പിനു ശേഷം പറയാമെന്ന നിലപാടിലാണ് താരം. 28-കാരനായ വരാനെയുടെ നിലവിലെ കരാര്‍ അടുത്ത വര്‍ഷം ജൂണിലാണ് അവസാനിക്കുന്നത്. 2011-ല്‍ റയലിലെത്തിയ താരം ഇതുവരെ 236 മത്സരങ്ങളില്‍ റയലിനായി ബൂട്ടണിഞ്ഞു. ഇതുവരെ എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. റയലുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ നോട്ടമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് […]

8 Jun 2021 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരാനെയ്ക്ക് പുതിയ കരാര്‍ വാഗ്ദാനം ചെയ്തു റയല്‍; തീരുമാനം കൈക്കൊള്ളാതെ താരം
X

ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാനെയ്ക്ക് പുതിയ കരാര്‍ നല്‍കാനൊരുങ്ങി റയല്‍ മാഡ്രിഡ്. ഇതു സംബന്ധിച്ച് താരവുമായി രണ്ടാഴ്ച മുമ്പ് തന്നെ റയല്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനം യൂറോ കപ്പിനു ശേഷം പറയാമെന്ന നിലപാടിലാണ് താരം.

28-കാരനായ വരാനെയുടെ നിലവിലെ കരാര്‍ അടുത്ത വര്‍ഷം ജൂണിലാണ് അവസാനിക്കുന്നത്. 2011-ല്‍ റയലിലെത്തിയ താരം ഇതുവരെ 236 മത്സരങ്ങളില്‍ റയലിനായി ബൂട്ടണിഞ്ഞു. ഇതുവരെ എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.

റയലുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ നോട്ടമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും രംഗത്തുണ്ട്. ഇതാണ് ഒരു വര്‍ഷം ശേഷിക്കെ തന്നെ കരാര്‍ പുതുക്കാന്‍ റയലിനെ പ്രേരിപ്പിക്കുന്നത്.

നിലവില്‍ വരാനെയ്ക്ക് പ്രതിവര്‍ഷം 5.5 മില്യണ്‍ യൂറോയാണ് റയല്‍ നല്‍കുന്നത്. പുതിയ കരാറില്‍ ഇത് 7.5 ആക്കി ഉയര്‍ത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റു ക്ലബുകളുമായി ചര്‍ച്ചകള്‍ നടത്താന്‍ താരത്തിന് അനുമതിയും നല്‍കുന്നുണ്ട്.

നിലവില്‍ യൂറോ കപ്പിനായി ഫ്രഞ്ച് ടീം ക്യാമ്പിലാണ് വരാനെ. യൂറോ കപ്പിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനു ശേഷം കരാര്‍ സംബന്ധിച്ചു തീരുമാനം കൈക്കൊള്ളാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Next Story

Popular Stories