Top

സ്‌പെയിനില്‍ യുഗാന്ത്യം; റാമോസും റയലും വിടപറഞ്ഞു, നാളെ യാത്രയയ്പ്പ്

ഒടുവില്‍ സെര്‍ജിയോ റാമോസിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് റയല്‍ മാഡ്രിഡ്. 16 വര്‍ഷത്തെ പങ്കാളിത്തത്തിനു ശേഷം റാമോസ് ഇനി തുടരേണ്ടെന്ന് ക്ലബ് അറിയിച്ചു. ‘വിദഗ്ധ സേവനം’ മാനിച്ച് താരത്തിന് നാളെ ഹോം സ്‌റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബുവില്‍ യാത്രയയ്പ്പ് നല്‍കുമെന്നും ക്ലബ് വ്യക്തമാക്കി. 2005-ലാണ് റാമോസ് റയലില്‍ എത്തുന്നത്. 16 വര്‍ഷത്തിനിടെ ക്ലബിനായി 469 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റാമോസ് 72 ഗോളുകളും നേടിയിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ലാ ലിഗ കിരീടങ്ങളും രണ്ടു കോപ്പാ ഡെല്‍ റേയും നാല് സൂപ്പര്‍ […]

16 Jun 2021 11:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌പെയിനില്‍ യുഗാന്ത്യം; റാമോസും റയലും വിടപറഞ്ഞു, നാളെ യാത്രയയ്പ്പ്
X

ഒടുവില്‍ സെര്‍ജിയോ റാമോസിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് റയല്‍ മാഡ്രിഡ്. 16 വര്‍ഷത്തെ പങ്കാളിത്തത്തിനു ശേഷം റാമോസ് ഇനി തുടരേണ്ടെന്ന് ക്ലബ് അറിയിച്ചു. ‘വിദഗ്ധ സേവനം’ മാനിച്ച് താരത്തിന് നാളെ ഹോം സ്‌റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബുവില്‍ യാത്രയയ്പ്പ് നല്‍കുമെന്നും ക്ലബ് വ്യക്തമാക്കി.

2005-ലാണ് റാമോസ് റയലില്‍ എത്തുന്നത്. 16 വര്‍ഷത്തിനിടെ ക്ലബിനായി 469 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റാമോസ് 72 ഗോളുകളും നേടിയിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ലാ ലിഗ കിരീടങ്ങളും രണ്ടു കോപ്പാ ഡെല്‍ റേയും നാല് സൂപ്പര്‍ കോപ്പയും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്നു യുഫേവ സൂപ്പര്‍ കപ്പ് കിരീടങ്ങളും നാലു ക്ലബ് ലോകകപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

പരുക്കും മോശം ഫോമുമാണ് താരത്തെ തഴയാന്‍ റയലിനെ പ്രേരിപ്പിച്ചത്. പരുക്കുകളെത്തുടര്‍ന്ന് റാമോസ് സീസണില്‍ ആകെ 15 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതില്‍ത്തന്നെ 90 മിനിറ്റും കളിച്ചത് ഒമ്പതെണ്ണത്തില്‍ മാത്രം.

പരുക്കിനെത്തുടര്‍ന്ന് ഒരു മാസത്തെ വിശ്രമത്തിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിലാണ് റാമോസ് അവസാനമായി റയല്‍ ജഴ്‌സി അണിഞ്ഞത്. എന്നാല്‍ ഫോമിന്റെ ഏഴയലത്ത് എത്താനായില്ല. അതേസമയം റാമോസിന്റെ അഭാവത്തില്‍ നാച്ചോയും ഏഡര്‍ മിലിഷ്യാവോയും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഇതോടെ ക്ലബില്‍ നിന്നു താരം പുറത്തേക്കു പോകുമെന്ന സൂചനകളുണ്ടായിരുന്നു. സീസണില്‍ റയലുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെ പുതുക്കാന്‍ ക്ലബ് തയാറായതുമില്ല. ഇതിനു പുറമേയാണ് യുറോ 2021 സ്പാനിഷ് ടീമിലേക്കുള്ള പ്രവേശനവും മുടങ്ങിയത്. ഇപ്പോള്‍ റയലില്‍ നിന്നു പടിയിറക്കമായി.

റയല്‍ വിട്ട താരം ഏതു ക്ലബിലേക്കു ചേക്കേറുമെന്നു വ്യക്തമായിട്ടില്ല. എന്നാല്‍ താരം രാജ്യന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ചേക്കുമെന്ന് താരത്തിന്റെ ഏജന്റുമാര്‍ വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

Popular Stories