Top

‘ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കുമായിരുന്നു’; മുരളീധരന്‍ നേമം പിടിച്ചെടുക്കുമെന്നും തരൂര്‍

നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ അതിന് തയ്യാറായേന്നെയെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍.പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അങ്ങനെ ചെയ്യുകയും ചെയ്യുമെന്ന് തരൂര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ എന്ത് ദൗത്യം ഏറ്റെടുക്കാനും പാര്‍ട്ടി പറഞ്ഞാല്‍ അതിന് താന്‍ തയ്യാറാണ്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് മുരളീധരന്‍ എന്നും അദ്ദേഹം അത് നേടുമെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിന്റെ വാക്കുകള്‍: ”ഒരു ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം ഇങ്ങനെയൊരു കാര്യം എന്നോട് സംസാരിച്ചിട്ടില്ല. […]

26 March 2021 7:51 AM GMT

‘ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കുമായിരുന്നു’; മുരളീധരന്‍ നേമം പിടിച്ചെടുക്കുമെന്നും തരൂര്‍
X

നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ അതിന് തയ്യാറായേന്നെയെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍.
പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അങ്ങനെ ചെയ്യുകയും ചെയ്യുമെന്ന് തരൂര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ എന്ത് ദൗത്യം ഏറ്റെടുക്കാനും പാര്‍ട്ടി പറഞ്ഞാല്‍ അതിന് താന്‍ തയ്യാറാണ്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് മുരളീധരന്‍ എന്നും അദ്ദേഹം അത് നേടുമെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂരിന്റെ വാക്കുകള്‍: ”ഒരു ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം ഇങ്ങനെയൊരു കാര്യം എന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായി എന്നത് ശരിയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ഇതിനായി എന്നോട് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഇങ്ങനെയൊരാഗ്രഹം പാര്‍ട്ടിയുമായി പങ്കുവെച്ചിട്ടുമില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അങ്ങനെ ചെയ്യുകയും ചെയ്യും.”

”നിലവില്‍ പാര്‍ട്ടി എന്നെ ചില ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികള്‍ ഞാന്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് ഞാന്‍ തിരിച്ചുവന്നത് കേരളത്തിലേക്കാണ്. ഇവിടെയായിരിക്കും എന്റെ റിട്ടയര്‍മെന്റ് കാലമന്നെ് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ എന്ത് ദൗത്യം ഏറ്റെടുക്കാനും പാര്‍ട്ടി പറഞ്ഞാല്‍ അതിന് ഞാന്‍ തയ്യാറാണ്. നിലവില്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് മുരളീധരന്‍. അദ്ദേഹം അത് കൈവരിക്കുകയും ചെയ്യും.”

Next Story