‘കളമശ്ശേരിയില്‍ എനിക്ക് വിജയസാധ്യതയുണ്ട്’; വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് ഇബ്രാഹിംകുഞ്ഞ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലീം ലീഗ് നേതാവ് പറഞ്ഞു. പാലാരിവട്ടം കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാകില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കളമശ്ശേരിയില്‍ തനിക്ക് വിജയസാധ്യതയുണ്ടെന്നും എംഎല്‍എ പ്രതികരിച്ചു. മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഞാനല്ല. അതെല്ലാം പാര്‍ട്ടിയും നേതാക്കളും മുന്നണിയും തീരുമാനിക്കും. പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കും. വി കെ ഇബ്രാഹിംകുഞ്ഞ് ഈ സര്‍ക്കാരും കഴിഞ്ഞ […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലീം ലീഗ് നേതാവ് പറഞ്ഞു. പാലാരിവട്ടം കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാകില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കളമശ്ശേരിയില്‍ തനിക്ക് വിജയസാധ്യതയുണ്ടെന്നും എംഎല്‍എ പ്രതികരിച്ചു.
മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഞാനല്ല. അതെല്ലാം പാര്‍ട്ടിയും നേതാക്കളും മുന്നണിയും തീരുമാനിക്കും. പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കും.
വി കെ ഇബ്രാഹിംകുഞ്ഞ്
ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും അതിന് മുമ്പുള്ള സര്‍ക്കാരുമെല്ലാം ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. അതാണ് എന്റെ പേരിലുള്ള കുറ്റം. അല്ലാതെ സിമന്റ് ഇല്ലാത്തതും കമ്പിയില്ലാത്തതുമല്ല. അതെല്ലാം കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. മനസാക്ഷി ശുദ്ധമാണ്. തെറ്റ് ചെയ്തുവെന്ന ബോധം അബോധ മനസിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കുമായിരുന്നു. അറസ്റ്റ് അറിഞ്ഞിരുന്നില്ല. രഹസ്യമായി പ്ലാന്‍ ചെയ്ത പദ്ധതി എനിക്കെങ്ങനെ അറിയാന്‍ പറ്റും? ഒരു സര്‍ക്കാര്‍ വിചാരിച്ചാല്‍, ആ സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു എസ്എച്ച്ഒയും റൈറ്ററും ഉണ്ടെങ്കില്‍ ഏത് കൊലകൊമ്പനേയും അറസ്റ്റ് ചെയ്യാനും കേസില്‍ കുടുക്കാനും സാധിക്കുമെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.