Top

നിങ്ങളുടെ ഒരുമയുടെ സന്ദേശമാണ് ഞങ്ങള്‍ പങ്ക് വെക്കുന്നതെന്ന് ജെസിന്ത, ആദ്യ വനിത വൈസ് പ്രസിഡന്റില്‍ അഭിമാനമെന്ന് രാഹുല്‍; ബൈഡന് അഭിനന്ദനങ്ങളുമായി ലോക നേതാക്കള്‍

നാല് ദിവസമായി തുടരുന്ന അനിശ്ചിതത്വത്തങ്ങള്‍ക്കും അപവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ ബൈഡനും, കമല ഹാരിസിനും അഭിനന്ദനങ്ങളും, പിന്തുണയുമായി ലോക നേതാക്കളും, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ കുടുതല്‍ ശക്തി പകരട്ടെ എന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളം ആകട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്ററില്‍ കുറിച്ചു. കമല ഹാരിസിന്റെ നേട്ടത്തില്‍ അഭിമാനം തോന്നുന്നു എന്നും മോഡി […]

7 Nov 2020 9:51 PM GMT

നിങ്ങളുടെ ഒരുമയുടെ സന്ദേശമാണ് ഞങ്ങള്‍ പങ്ക് വെക്കുന്നതെന്ന് ജെസിന്ത, ആദ്യ വനിത വൈസ് പ്രസിഡന്റില്‍  അഭിമാനമെന്ന് രാഹുല്‍; ബൈഡന് അഭിനന്ദനങ്ങളുമായി ലോക നേതാക്കള്‍
X

നാല് ദിവസമായി തുടരുന്ന അനിശ്ചിതത്വത്തങ്ങള്‍ക്കും അപവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ ബൈഡനും, കമല ഹാരിസിനും അഭിനന്ദനങ്ങളും, പിന്തുണയുമായി ലോക നേതാക്കളും, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി.

ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ കുടുതല്‍ ശക്തി പകരട്ടെ എന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളം ആകട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്ററില്‍ കുറിച്ചു. കമല ഹാരിസിന്റെ നേട്ടത്തില്‍ അഭിമാനം തോന്നുന്നു എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബൈഡന്റെയും, കമല ഹാരിസിന്റെയും നേട്ടം ചരിത്രസംഭവമാണ് എന്ന് ട്വീറ്റ് ചെയ്തു.

അമേരിക്ക അവരുടെ പ്രസിഡന്റിനെ തീരുമാനിച്ചു എന്നും ഇപ്പോഴത്തെ പ്രതിസന്ധി ഒരുമിച്ചു മറികടക്കാം എന്നും ഫ്രഞ്ച് പസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ്‌ചെയ്തു.

ഒരുമയോടെയും, സന്തോഷത്തോടെയും മുന്നോട്ട് പോകുവാന്‍ സാധിക്കട്ടെയെന്ന് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് ന്യൂസിഅലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദ്രന്‍ ട്വീറ്റ്‌ചെയ്തു.

ബൈഡനും കമലഹാരിസിനും സമാധാനത്തോടെ ലോകത്തെ മുന്നോട്ട് കൊണ്ടു പൊകാന്‍ സാധിക്കട്ടെ എന്നും അഫ്ഗാനിസ്ഥാനിലും മാറ്റ് രാജ്യങ്ങളും സമാധാനം കൊണ്ടു വരാന്‍ ഒരുമിച്ചു നില്‍ക്കാം എന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ബൈഡനെയും, കമല ഹാരിസിനെയും അഭിനന്ദിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും, ഹില്ലരി ക്ലിന്റണും ട്വീറ്റ് രേഖപ്പെടുത്തി.

നിയുക്തഅമേരിക്കന്‍ പ്രസിഡന്റ് ബൈഡന് ശക്തമായ ദിശാബോധം നല്‍കി അമേരിക്കയെ ഒന്നിപ്പിക്കാന്‍ സാധിക്കട്ടെയെന്നും ആദ്യ വനിത വൈസ് പ്രസിഡന്റ് ആയി കമല ഹാരിസ് തെരഞ്ഞടുക്കപെട്ടതില്‍ അഭിമാനമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Next Story