തിരൂരങ്ങാടിയിലെയും ബത്തേരിയിലെയും റീ പോളിംഗ്, വോട്ടെണ്ണല്‍ അവസാനിച്ചു, ജയം യുഡിഎഫിന്
യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീ പോളിംഗ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ് ജയിച്ചത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34ാം ഡിവിഷന്‍ കിസാന്‍ കേന്ദ്രയിലാണ് ഇന്ന് റീ പോളിംഗ് നടന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ജഹ്ഫര്‍ കുന്നത്തേരിയാണ് വിജയിച്ചത്. 80.2 ശതമാനം വോട്ടുകളാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പില്‍ 79.13 ശതമാനമായിരുന്നു വോട്ടിംഗ് നില. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ […]

യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീ പോളിംഗ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ് ജയിച്ചത്.
മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34ാം ഡിവിഷന്‍ കിസാന്‍ കേന്ദ്രയിലാണ് ഇന്ന് റീ പോളിംഗ് നടന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ജഹ്ഫര്‍ കുന്നത്തേരിയാണ് വിജയിച്ചത്. 80.2 ശതമാനം വോട്ടുകളാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പില്‍ 79.13 ശതമാനമായിരുന്നു വോട്ടിംഗ് നില.
വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയിച്ചത്. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അസീസ് മാടാലയാണ് ഡിവിഷനില്‍ ജയിച്ചത്.
യന്ത്രത്തകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവിടെ റീം പോളിംഗ് നടത്തിയത്. 76.67 ശതമാനമാണ് വോട്ടിംഗ് നില. ഡിസംബര്‍ പത്തിന് ഉണ്ടായ പോളിംഗിനേക്കാള്‍ പത്ത് വോട്ടു കുറവാണ് ഇത്തവണ പോള്‍ രേഖപ്പെടുത്തിയത്.
- TAGS:
- Local Body Election