Top

പുനഃസംഘനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കണം; താരിഖ് അന്‍വറിന് കത്ത്

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിവേദനം നല്‍കി. ഇതിന് പുറമേ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഉള്‍പ്പെടെയുള്ള പോക്ഷക സംഘടനകളുടെ നേതൃസ്ഥാനങ്ങില്‍ പുതിയ മുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന മരം മുറിച്ചു; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് യുഡിഎഫ് നേതൃസ്ഥാനത്തേക്ക് ആര് എത്തണം എന്ന […]

17 Jun 2021 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുനഃസംഘനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കണം; താരിഖ് അന്‍വറിന് കത്ത്
X

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിവേദനം നല്‍കി. ഇതിന് പുറമേ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഉള്‍പ്പെടെയുള്ള പോക്ഷക സംഘടനകളുടെ നേതൃസ്ഥാനങ്ങില്‍ പുതിയ മുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന മരം മുറിച്ചു; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച്

യുഡിഎഫ് നേതൃസ്ഥാനത്തേക്ക് ആര് എത്തണം എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കണ്‍വീനര്‍ സ്ഥാനത്തുനിന്നും എംഎം ഹസനെ മാറ്റിയേക്കില്ല എന്ന് സൂചന ലഭിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണ അഴിച്ചുപണിയിയുടെ ഭാഗമായി കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയൊരാള്‍ വന്നേക്കുമെന്ന പ്രചരണവും ശക്തമായിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍, കെവി തോമസ് എന്നിവരുടെ പേരുകള്‍ക്കൊപ്പം എംകെ രാഘവന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തികൊന്നു; സഹോദരിക്കും പരിക്ക്

ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രത്യേക പിടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുന്‍പ് പരിഗണിക്കപ്പെട്ടിരുന്ന പിടി തോമസിനെ കെപിസിസി തലപ്പത്തേക്ക് തെരഞ്ഞെടുത്തിരുന്നു. തലനാരിഴയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം തിരുവഞ്ചൂരിന് നഷ്ടമായതും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമായേക്കാമെന്നുമാണ് പലരുടേയും വിലയിരുത്തല്‍.

Next Story