Top

കൊഹ്‌ലി-വാര്‍ണര്‍ പോരാട്ടം കടുക്കും; എല്ലാ കണ്ണുകളും രണ്ട് സൂപ്പര്‍ താരങ്ങളുടെ മേല്‍

സണ്‌റൈസേഴ്‌സ് ഹൈദരബാദ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് അല്‍പ്പ സമയത്തിനകം ചെന്നൈയില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് കൊഹ് ലിപ്പട. മറുവശത്ത് ആദ്യ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാനാണ് സണ്‌റൈസേഴ്‌സിന്റെ ശ്രമം. കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കല്‍ ഇന്ന് ബംഗളൂരു സ്‌ക്വാഡിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്. മറ്റൊരു മലയാളിയായ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്ന് അവസരം ലഭിച്ചേക്കും. മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിലും പിന്നീട് വിജയ് ഹസാരെയിലും മിന്നും ഫോമില്‍ കളിച്ച ദേവ്ദത്ത് പടിക്കല്‍ തന്നെയാവും ഇന്ന് ഏറ്റവും […]

14 April 2021 6:19 AM GMT

കൊഹ്‌ലി-വാര്‍ണര്‍ പോരാട്ടം കടുക്കും; എല്ലാ കണ്ണുകളും രണ്ട് സൂപ്പര്‍ താരങ്ങളുടെ മേല്‍
X

സണ്‌റൈസേഴ്‌സ് ഹൈദരബാദ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് അല്‍പ്പ സമയത്തിനകം ചെന്നൈയില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് കൊഹ് ലിപ്പട. മറുവശത്ത് ആദ്യ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാനാണ് സണ്‌റൈസേഴ്‌സിന്റെ ശ്രമം. കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കല്‍ ഇന്ന് ബംഗളൂരു സ്‌ക്വാഡിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്. മറ്റൊരു മലയാളിയായ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്ന് അവസരം ലഭിച്ചേക്കും.

മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിലും പിന്നീട് വിജയ് ഹസാരെയിലും മിന്നും ഫോമില്‍ കളിച്ച ദേവ്ദത്ത് പടിക്കല്‍ തന്നെയാവും ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്ന താരങ്ങളിലൊരാള്‍. കഴിഞ്ഞ മത്സരത്തില്‍ പടിക്കല്‍ ഇല്ലാത്തതിനാല്‍ വാഷിംഗടണ്‍ സുന്ദറാണ് വിരാട് കൊഹ്‌ലിക്കൊപ്പം ഓപ്പണ്‍ ചെയ്തത്. കാര്യമായൊന്നും ചെയ്യാനാവാതെ സുന്ദര്‍ പുറത്താവുകയും ചെയ്തു. രണ്ടാമനായി ഇറങ്ങിയ പട്ടിതാറിനും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഓപ്പണിംഗില്‍ ദേവ്ദത്തിനെയും വണ്‍ഡൗണ്‍ സ്ഥാനത്തേക്ക് മുഹമ്മദ് അസ്ഹറുദ്ദീനും സാധ്യതയുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപിലെ ഏറ്റവും ശ്രദ്ധ നേടുക അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്. ചെന്നൈയിലെ പിച്ചില്‍ റാഷിദ് അപകടകാരിയാണ്. അപ്രതീക്ഷിത ഗൂഗ്ലിയെറിയാനുള്ള റാഷിദ് ഖാന്റെ കഴിവ് ചെന്നൈയില്‍ കരുത്താവും. സണ്‍റൈസേഴ്‌സ് സ്‌ക്വാഡില്‍ ഏറ്റവും മികച്ച ഇക്കണോമിയില്‍ പന്തെറിയുന്നതും റാഷിദ് തന്നെയാവും.

കഴിഞ്ഞ മത്സരത്തില്‍ അഞ്ചാമനായിട്ടാണ് റാഷിദ് ബൗള്‍ ചെയ്യാനെത്തിയത്. എന്നാല്‍ ഇന്ന് ഇതില്‍ മാറ്റമുണ്ടാവും. വാര്‍ണറിന് ഏറ്റവും വിശ്വസ്തനായി സമീപിക്കാവുന്ന സ്പിന്നറും റാഷിദ് തന്നെയാണ്. മുഹമ്മദ് നബി മറ്റൊരു ഓപ്ഷനാണെങ്കിലും റണ്‍ വഴങ്ങുന്നതില്‍ നബി മുന്നിലാണ്. ഭുവനേശ്വര്‍ കുമാറിന് ഡെത്ത് ഓവറുകളില്‍ മികവ് പുലര്‍ത്താനാവാത്തതും ടീമിന് തലവേദനയാണ്.

Next Story

Popular Stories