Top

അസ്ഹറുദ്ദീനും സച്ചിന്‍ ബേബിക്കും അവസരമില്ല; മുംബൈക്ക് നഷ്ടം, വെടിക്കെട്ട് പൂരത്തിന് കൊടിയേറി

ഐപിഎല്‍ പതിനാലാം സീസണിന്റെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയച്ചു. സിപിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇരു ടീമുകളും ഓപ്പണിംഗ് അറ്റാക്കിനായി സ്‌പെഷ്യലിസ്റ്റുകളെ ടീമിലെടുത്തിട്ടുണ്ട്. മലയാളികളായ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിക്കും ആര്‍സിബി അവസരം നല്‍കിയില്ല. അതേസമയം കെയ്ല്‍ ജാമീസണ്‍ ആര്‍സിബി ജഴ്‌സില്‍ അരങ്ങേറും. അടുത്തിടെ കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കലിനെയും പുറത്തിരുത്തിയ ആര്‍സിബിക്ക് പരീക്ഷണ മത്സരം കൂടിയാണിത്. മറുവശത്ത് ഹിറ്റ്മാന്റെ ചാമ്പ്യന്‍ ടീം സജ്ജമാണ്. ഹിറ്റ്മാനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ […]

9 April 2021 8:31 AM GMT

അസ്ഹറുദ്ദീനും സച്ചിന്‍ ബേബിക്കും അവസരമില്ല; മുംബൈക്ക് നഷ്ടം, വെടിക്കെട്ട് പൂരത്തിന് കൊടിയേറി
X

ഐപിഎല്‍ പതിനാലാം സീസണിന്റെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയച്ചു. സിപിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇരു ടീമുകളും ഓപ്പണിംഗ് അറ്റാക്കിനായി സ്‌പെഷ്യലിസ്റ്റുകളെ ടീമിലെടുത്തിട്ടുണ്ട്. മലയാളികളായ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിക്കും ആര്‍സിബി അവസരം നല്‍കിയില്ല. അതേസമയം കെയ്ല്‍ ജാമീസണ്‍ ആര്‍സിബി ജഴ്‌സില്‍ അരങ്ങേറും.

അടുത്തിടെ കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കലിനെയും പുറത്തിരുത്തിയ ആര്‍സിബിക്ക് പരീക്ഷണ മത്സരം കൂടിയാണിത്. മറുവശത്ത് ഹിറ്റ്മാന്റെ ചാമ്പ്യന്‍ ടീം സജ്ജമാണ്. ഹിറ്റ്മാനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. പാണ്ഡ്യ സഹോദരങ്ങള്‍ മധ്യനിരയിലെ കരുത്താവും. ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും പേസ് അറ്റാക്കിനെ നയിക്കും. മൂന്നാമതായി സൂര്യകുമാര്‍ തന്നെയാവും ഇറങ്ങുക. ക്രിസ് ലിന്നിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍:

Rohit Sharma(c), Chris Lynn, Suryakumar Yadav, Ishan Kishan(w), Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Marco Jansen, Trent Boult, Jasprit Bumrah.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍:

Virat Kohli(c), Rajat Patidar, AB de Villiers(w), Glenn Maxwell, Daniel Christian, Washington Sundar, Kyle Jamieosn, Harshal Patel, Mohammed Siraj, Shahbaz Ahmed, Yuzvendra Chahal.

Next Story

Popular Stories