Top

തലവേദന നായകന്‍റെ പ്രകടനം; റസല്‍ ഫോമിലേക്കുയരണം, നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ടീം

ആന്‍ഡ്രെ റസലിന്റെ കൂറ്റനടികളാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. അവസാന ഓവറുകളില്‍ റസലിന്റെ വെടിക്കെട്ട് പിറക്കണം. ഓപ്പണര്‍ നിതീഷ് റാണയും കൊല്‍ക്കത്തയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. ശുഭ്മാന്‍ ഗില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ടീമിന് ആശങ്കയിലാക്കുന്നുണ്ട്. നായകന്‍ ഒയാന്‍ മോര്‍ഗനും ഇതുവരെ സ്വസിദ്ധമായ ശൈലിയിലേക്ക് ഉയര്‍ന്നിട്ടില്ല. ബൗളിംഗ് സ്‌ക്വാഡില്‍ പാറ്റ് കമ്മിന്‍സും പ്രസിദ്ധ് കൃഷ്ണയും കരുത്താണ്. ഷാക്കിബ് ഉള്‍ ഹസന്‍ തന്നെയായിരിക്കും സ്പിന്‍ തന്ത്രങ്ങളെ നയിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടുന്നതോടെ സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ഛയേറും. സാധ്യതാ ടീം: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, […]

17 April 2021 11:35 PM GMT

തലവേദന നായകന്‍റെ പ്രകടനം; റസല്‍ ഫോമിലേക്കുയരണം, നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ടീം
X

ആന്‍ഡ്രെ റസലിന്റെ കൂറ്റനടികളാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. അവസാന ഓവറുകളില്‍ റസലിന്റെ വെടിക്കെട്ട് പിറക്കണം. ഓപ്പണര്‍ നിതീഷ് റാണയും കൊല്‍ക്കത്തയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. ശുഭ്മാന്‍ ഗില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ടീമിന് ആശങ്കയിലാക്കുന്നുണ്ട്. നായകന്‍ ഒയാന്‍ മോര്‍ഗനും ഇതുവരെ സ്വസിദ്ധമായ ശൈലിയിലേക്ക് ഉയര്‍ന്നിട്ടില്ല.

ബൗളിംഗ് സ്‌ക്വാഡില്‍ പാറ്റ് കമ്മിന്‍സും പ്രസിദ്ധ് കൃഷ്ണയും കരുത്താണ്. ഷാക്കിബ് ഉള്‍ ഹസന്‍ തന്നെയായിരിക്കും സ്പിന്‍ തന്ത്രങ്ങളെ നയിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടുന്നതോടെ സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ഛയേറും.

സാധ്യതാ ടീം: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഡി, ഒയാന്‍ മോര്‍ഗന്‍(നായകന്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്‍ഡ്രെ റസല്‍, ഷാക്കിബുള്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

Next Story

Popular Stories